ന​ങ്ങേ​ലി’​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്; ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ പ്ര​കാ​ശ​നം ഇ​ന്ന്
Saturday, October 12, 2019 10:58 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യ ’ന​ങ്ങേ​ലി’​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ജീ​വി​ത​വും രാ​ഷ്ട്രീ​യ​വും പ്ര​മേ​യ​മാ​ക്കി ’കാ​ലം മാ​യ്ക്കാ​ത്ത ചി​ത്ര​ങ്ങ​ൾ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച അ​ഭി​ലാ​ഷ് കോ​ട​വേ​ലി​യാ​ണ് ന​ങ്ങേ​ലി​യു​ടെ ജീ​വി​ത​വും ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ പ്ര​കാ​ശ​നം ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം പ​ള്ളി​ച്ച​ന്ത​യി​ൽ നാ​ളെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ.​എം. ആ​രി​ഫ് എം​പി​ക്കു ന​ൽ​കി നി​ർ​വ​ഹി​ക്കു​മെ​ന്ന് പി​ആ​ർ​ഒ പി.​ആ​ർ. സു​മേ​ര​ൻ, സം​വി​ധാ​യ​ക​ൻ അ​ഭി​ലാ​ഷ് കോ​ട​വേ​ലി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​വ​ലം ന​ങ്ങേ​ലി​യു​ടെ ജീ​വി​തം മാ​ത്രം പ​റ​യു​ന്ന ഡോ​കു​മെ​ന്‍റ​റി അ​ല്ല, കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​രാ​ഷ്ട്രീ​യ ച​രി​ത്രം കൂ​ടി ന​ങ്ങേ​ലി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ഭി​ലാ​ഷ് കോ​ട​വേ​ലി പ​റ​ഞ്ഞു. കീ​ഴാ​ള ച​രി​ത്ര പ​ഠ​ന​ങ്ങ​ളു​ടെ​യും ഗ​വേ​ഷ​ക​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ങ്ങേ​ലി​യു​ടെ ആ​ത്മാം​ശ​മു​ള്ള ഡോ​കു​മെ​ന്‍റ​റി ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഡോ​കു​മെ​ന്‍റ​റി​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി നി​ർ​മി​ച്ച ന​ങ്ങേ​ലി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ഗാ​ന​ത്തി​ന് അ​ഭി​ലാ​ഷ് കോ​ട​വേ​ലി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ട്രോ​പ്പി​ക്കാ​ന ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ റ​ഹിം റാ​വു​ത്ത​ർ പു​ന്ത​ല​യാ​ണ്. സം​ഗീ​തം വേ​ണു തി​രു​വി​ഴ, ആ​ലാ​പ​നം കൂ​റ്റു​വേ​ലി ബാ​ല​ച​ന്ദ്ര​ൻ. കാ​മ​റ ശ്രീ​കു​മാ​ർ ചേ​ർ​ത്ത​ല.