ക​ട​ലി​ൽ ചാ​ടി​യു​ള്ള പ്ര​തി​ഷേ​ധം ത​ട​ഞ്ഞ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Saturday, October 12, 2019 11:00 PM IST
ആ​ല​പ്പു​ഴ: ക​ട​ലി​ൽ ചാ​ടി​യു​ള്ള പ്ര​തി​ഷേ​ധം ത​ട​ഞ്ഞ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ബൈ​പ്പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ക​ട​ലി​ൽ ചാ​ടി നീ​ന്തി പ്ര​തി​ഷേ​ധി​ക്കു​ന്ന വി​വ​രം ജി​ല്ല പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചി​രു​ന്നു.

ക​ട​ലി​ൽ ചാ​ടി പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ അ​പ​ക​ട​ക​ര​മെ​ന്ന് കാ​ണു​ന്ന​തി​നാ​ൽ ത​ട​യു​ന്ന​തി​നും ദു​ര​ന്ത നി​വാ​ര​ണ നി​യ​മം വ​കു​പ്പ് 30,33,34 പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് ജി​ല്ല ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.