ക​ലു​ങ്കി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വ്; നാ​ട്ടു​കാ​ർ മു​ള​വേ​ലി കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Monday, October 14, 2019 11:10 PM IST
മാ​ന്നാ​ർ: പ​രു​മ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ പ​രു​മ​ല പ​ള്ളി-​പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നി​ട്ട് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ടു​ന്നു. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ടം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. മു​ള കൊ​ണ്ട് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യാ​ണ് അ​വ​ർ പ്ര​തി​ഷേ​ധം തീ​ർ​ത്ത​ത്. പ​രു​മ​ല പ​ള്ളി​യി​ലേ​ക്കും പ​ന​യ​ന്നാ​ർ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കും ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണി​ത്. കൂ​ടാ​തെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങി​ലാ​യി താ​മ​സി​ക്കു​ന്ന നൂ​റോ​ളം വീ​ട്ടു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡും ഇ​താ​ണ്.
റോ​ഡി​ലെ ഗു​ഡ്ഷെ​പേ​ർ​ഡ് സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് സ്കൂ​ളി​ന്‍റെ മ​തി​ലി​ൽ ത​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്താ​യി റോ​ഡി​ൽ കു​ഴി​ക​ൾ ആ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ലു​ങ്കി​ന്‍റെ വ​ശം ചേ​ർ​ത്ത് വ​രു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ലെ ച​തി​ക്കു​ഴി​യെ​കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ പ​ല​പ്പോ​ഴും ഇ​വി​ടെ വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷ​മാ​യി​ട്ടും ഇ​തി​ന് പ​രി​ഹാ​രം കാ​ണു​വാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡി​വൈ​എ​എ​ഫ്ഐ കു​രു​ന്പേ​ശ്വ​രം യൂ​ണീ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി കൊ​ടി നാ​ട്ടി​യ​ത്. പ​രു​മ​ല പെ​രു​ന്നാ​ൾ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലെ​ങ്കി​ലും ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.