സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് രാഷ്‌ട്രീയ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്താ​ൽ ന​ട​പ​ടി​യെ​ന്ന് ക​ള​ക്ട​ർ
Tuesday, October 15, 2019 10:38 PM IST
ആ​ല​പ്പു​ഴ: അ​രൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രീ​യ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് രാഷ്‌ട്രീയ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പാ​ടി​ല്ലെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​വി​ൽ നി​ർ​വ​ഹ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​വാ​നോ ആ​യ​തി​ലേ​ക്ക് ഗു​ണ​ഭോ​ക്തൃ സ​ർ​വേ പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നോ പാ​ടി​ല്ല.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മി​ച്ചി​ട്ടു​ള്ള വി​വി​ധ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ 24 വ​രെ ജി​ല്ല ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് വി​ട്ടു പോ​ക​രു​തെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് വി​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ ക​ള​ക്ട​റു​ടെ അ​നു​മ​തി വാ​ങ്ങ​ണം.

ഇ​തി​നി​ടെ അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ര​ണ്ട് സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ഒ​ന്നു മു​ത​ൽ 102 വ​രെ​യു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക ഡോ. ​അ​രു​ന്ധ​തി ച​ന്ദ്ര​ശേ​ഖ​റി​ന്‍റേയും സാ​ന്നി​ധ്യ​ത്തി​ൽ ഒ​ന്നാ​മ​ത്തെ സ്ട്രോം​ഗ് റൂം ​തു​റ​ന്നാ​ണ് യ​ന്ത്ര​ങ്ങ​ൾ ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​യി പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് മോ​ക്ക് പോ​ളി​നാ​യു​ള്ള 11 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​റു​ക്കി​ട്ടെ​ടു​ക്കു​ക​യും ഇ​വ​യി​ൽ മോ​ക്ക് പോ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ലാ അ​ബ്ദു​ള്ള ക​മ്മീ​ഷ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ര​ണ്ടാ​മ​ത്തെ സ്ട്രോം​ഗ് റൂം ​ബു​ധ​നാ​ഴ്ച്ച തു​റ​ന്ന് ബാ​ക്കി​യു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗും പൂ​ർ​ത്തീ​ക​രി​ക്കും. വ​ര​ണാ​ധി​കാ​രി ബി.​എ​സ്. പ്ര​വീ​ണ്‍​ദാ​സ്, ഉ​പ വ​ര​ണാ​ധി​കാ​രി ആ​ർ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.