ടേ​ബി​ൾ ടെ​ന്നി​സ് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ടി​ടി​എ​കെ മു​ഖേ​ന എ​ൻ​ട്രി​ക​ൾ ന​ല്ക​ണം
Tuesday, October 15, 2019 10:38 PM IST
ആ​ല​പ്പു​ഴ: ടേ​ബി​ൾ ടെ​ന്നി​സ് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ക​ളി​ക്കാ​ർ സം​സ്ഥാ​ന​ത്തെ ഏ​ക ദേ​ശീ​യ​ത​ല അം​ഗീ​കൃ​ത അ​സോ​സി​യേ​ഷ​നാ​യ ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ) മു​ഖേ​ന മാ​ത്ര​മാ​ണ് എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്നു ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു. ഈ ​സീ​സ​ണി​ൽ ഇ​നി വെ​സ്റ്റ് സോ​ണ്‍, സെ​ൻ​ട്ര​ൽ സോ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ കൂ​ടാ​തെ മൂ​ന്നു നാ​ഷ​ണ​ൽ​സ് കൂ​ടി​യാ​ണ് അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ക്കാ​നു​ള്ള​ത്.
കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കേ​ര​ള സം​സ്ഥാ​ന​ത്തി​ലെ ഒൗ​ദ്യോ​ഗി​ക ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​നാ​ണ് ടി​ടി​എ​കെ. ടേ​ബി​ൾ ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ), കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (കെ​ഒ​എ) എ​ന്നി​വ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​സോ​സി​യേ​ഷ​നാ​യ ടി​ടി​എ​കെ​​യു​ടെ കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ (കെഎസ്എ​സ്‌സി) അം​ഗീ​കാ​ര ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അം​ഗീ​കാ​രം ന​ല്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കെഎ​സ്എ​സ്‌സി അ​വ​രു​ടെ ഒൗ​ദ്യോ​ഗി​ക നി​രീ​ക്ഷ​ക​രെ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ നി​യ​മി​ച്ചി​ട്ടു​മു​ണ്ട്. ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ അ​ഫി​ലി​യേ​റ്റ് ചെ​യ്യു​ന്ന ഒ​രു അ​സോ​സി​യേ​ഷ​നു മാ​ത്ര​മേ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ.