ടാ​ക്സി​ക​ളു​ടെ വാ​ട​ക ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഡ്രൈ​വ​ർ​മാ​ർ
Tuesday, October 15, 2019 10:39 PM IST
പൂ​ച്ചാ​ക്ക​ൽ: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ച്ച ടാ​ക്സി​ക​ളു​ടെ വാ​ട​ക മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കി​യി​ല്ല. പ്ര​തി​ഷേധ​വു​മാ​യി ഡ്രൈ​വ​ർ​മാ​ർ രം​ഗ​ത്ത്. സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​വും പ​ക​ലും ഓ​ടി​യ ടാ​ക്സി​ക​ൾ​ക്കാ​ണ് ഡ്രൈ​വ​റു​ടെ ശ​ന്പ​ളം അ​ട​ക്കം ന​ൽ​കാ​നു​ള്ള​ത്. പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ​ക്ക് തു​ക കി​ട്ടാ​നു​ണ്ട്. സ​മാ​ന സം​ഭ​വം ത​ന്നെ​യാ​ണ് പ​ല സ്ഥ​ല​ത്തും എ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്.
പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​ഞ്ചു ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ഒ​രു ബോ​ട്ടു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം അ​ടി​ക്കു​ന്ന​തി​നു മു​ൻ​കൂ​റാ​യി 1,200 രൂ​പ​യും ബോ​ട്ടി​ന് 2,000 രൂ​പ​യും ന​ൽ​കി​യി​രു​ന്നു. ബാ​ക്കി തു​ക ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്ര​യ്ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​നും വേ​ണ്ടി​യാ​ണ് ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്.
പ​ണം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ടാ​ക്സി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ളി​ക്കു​ന്പോ​ൾ പ​ല​പ്പോ​ഴും ഡ്രൈ​വ​ർ​മാ​ർ പോ​കാ​ൻ ത​യാ​റാ​കാ​റി​ല്ല. ഇ​ത്ത​ര​ക്കാ​രെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യാ​റെ​ന്ന് ടാ​ക്സി​ക്കാ​ർ പ​റ​യു​ന്നു. വാ​ട​ക അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ മ​റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച ടാ​ക്സി​ക​ൾ​ക്ക് പ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ച്ചു എ​ന്നും ഇ​വ​ർ പ​റ​യു​ന്നു.