ജ​ല​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം
Tuesday, October 15, 2019 10:40 PM IST
ആ​ല​പ്പു​ഴ: നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വി​ന്‍റെ​യും രാ​ജ്ഞി​യു​ടെ​യും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജല വാഹനങ്ങൾക്കു നിയന്ത്ര ണം ഏർപ്പെടുത്തി. ആ​ല​പ്പു​ഴ ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, നെ​ഹ്റു​പ​വ​ലി​യ​ൻ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 18 നു ​വൈ​കു​ന്നേ​രം നാ​ലു​വ​രെ ജ​ല​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തും ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, പു​ഞ്ചി​രി, കു​പ്പ​പ്പു​റം, എ​സ്.​എ​ൻ ജെ​ട്ടി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും വൈ​എം​സി​എ പാ​ലം മു​ത​ൽ ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് വ​രെ​യു​ള്ള ക​നാ​ലി​ലും ഹൗ​സ്ബോ​ട്ട് അ​ട​ക്ക​മു​ള്ള ജ​ല​വാ​ഹ​ന​ങ്ങ​ൾ 17, 18 തീ​യ​തി​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും പാ​ർ​ക്ക് ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ച​താ​യി ആ​ല​പ്പു​ഴ പോ​ർ​ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.