വാ​ക്കു​ത​ർ​ക്കം: യു​വാ​വി​നു മ​ർ​ദ​ന​മേ​റ്റു
Tuesday, October 15, 2019 10:40 PM IST
അ​മ്പ​ല​പ്പു​ഴ: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നു മ​ർ​ദ​ന​മേ​റ്റു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ കാ​ട്ടു​മ്പു​റം വെ​ളി​യി​ൽ മാ​ഹീ​നാ( 32)ണ് ​മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ നീ​ർ​ക്കു​ന്നം കു​പ്പി മു​ക്ക് ക​ട​പ്പു​റ​ത്തെ ച​ന്ത​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. ചെ​റു​കി​ട മ​ൽ​സ്യ വ്യാ​പാ​രി​യാ​യ മാ​ഹീ​ൻ മ​ത്സ്യം വാ​ങ്ങി ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ മ​റ്റൊ​രാ​ൾ കു​ട്ട​യി​ൽ നി​ന്നും മ​ത്സ്യം വാ​രി​യെ​ടു​ത്തി​രു​ന്നു. ത​ന്‍റെ കു​ട്ട​യി​ൽ നി​ന്നും മ​ത്സ്യം വാ​രാ​ൻ പ​റ്റി​ല്ല​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.