കോ​ടി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ ഫി​ഷ് ലാ​ൻ​ഡ്
Wednesday, October 16, 2019 10:28 PM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ. പു​ന്ന​പ്ര ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ന്ന് ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. എ​ട്ടു മു​റി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ​ല മു​റി​ക​ളു​ടെ​യും വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​തി​ൽ ഒ​രു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് എ​ൻ​ജി​നു​ക​ളാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പ് ന​ഷ്ട​പ്പെ​ട്ട​ത്. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള വ​ല, ജി​പി​എ​സ് സം​വി​ധാ​നം, കാ​മ​റ​ക​ൾ, മ​ണ്ണെ​ണ്ണ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി വ​സ്തു​ക്ക​ളാ​ണ് ഓ​രോ മു​റി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ മു​റി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് പി​ടി​ച്ച​വ​യാ​ണ്. വി​വി​ധ മു​റി​ക​ളി​ലാ​യി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ മു​റി കു​ത്തി​ത്തു​റ​ന്ന് എ​ൻ​ജി​നു​ക​ൾ ക​വ​ർ​ന്ന​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പി​ന്നെ ഉ​പ​ജീ​വ​ന​ത്തി​നും മാ​ർ​ഗ​മി​ല്ലാ​താ​കും. കൂ​ടാ​തെ ലേ​ല ഹാ​ളി​ലും ല​ക്ഷ​ങ്ങ​ൾ വി​ല​പി​ടി​പ്പു​ള്ള വ​ല​ക​ളും റിം​ഗും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് പ​ല തൊ​ഴി​ലാ​ളി​ക​ളും ഇ​വ വാ​ങ്ങു​ന്ന​ത്.

ഇ​വ ന​ഷ്ട​പ്പെ​ട്ടാ​ൽ പി​ന്നീ​ട് ഇ​തി​ന്‍റെ തു​ക തി​രി​ച്ച​ട​യ്ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​കും. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ക​യോ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.