ആ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം പു​ന്ന​പ്ര​യി​ൽ ആ​രം​ഭി​ച്ചു
Wednesday, October 16, 2019 10:28 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ഗ​വ.​ജെ ബി ​സ്കൂ​ളി​ലും പു​ന്ന​പ്ര യു​പി സ്കൂ​ളി​ലു​മാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 77 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി ഇ​രു​ന്നൂ​റി​ല​ധി​കം കു​രു​ന്നു​ക​ൾ മാ​റ്റു​ര​ക്കും. ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വ​ർ​ത്തി പ​രി​ച​യ ഐ​ടി മേ​ള​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ച് ന​ട​ക്കു​ന്ന മേ​ള​യി​ൽ പ്ലാ​സ്റ്റി​ക് തെ​ർ​മോ​ക്കോ​ൾ ഉ​ല്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ്മ ഭു​വ​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി .​മ​നോ​ജ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ആ​ല​പ്പു​ഴ എ​ഇ​ഒ പി.​സു​രേ​ഷ് ബാ​ബു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഷീ​ജ, എ. ​സ​ലീ​ന,
ടി. ​പ്ര​ദീ​പ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ബ്രി​ട്ടോ, എ​സ്എം​സി ചെ​യ​ർ​മാ·ാ​രാ​യ ടി.​പ്ര​ശാ​ന്ത് കു​മാ​ർ, സി .​ദി​ലീ​പ് കു​മാ​ർ, സ്കൂ​ൾ മാ​നേ​ജ​ർ ത്രി​വി​ക്ര​മ​ൻ സി. ​മേ​നോ​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എം.​എം. അ​ഹ​മ്മ​ദ് ക​ബീ​ർ, ജി.​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.