ദു​ര​ന്ത​ ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണം: മോ​ക്ക് ഡ്രി​ൽ ന​ട​ത്തി
Wednesday, October 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ക്ക് ഡ്രി​ൽ ന​ട​ത്തി.
ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഫോ​ർ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു മോ​ക്ക് ഡ്രി​ൽ. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, സ്നോ ​ഗ​ണ്‍, ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ചി​ന്തു ച​ന്ദ്ര​ൻ, യു​എ​ൻ​ഡി​പി പ്രോ​ഗ്രാം മാ​നേ​ജ​ർ ശ​ര​ത്ത്കു​മാ​ർ, സ്പി​യ​ർ ഇ​ന്ത്യ പ്ര​തി​നി​ധി പി.​എ​ക്സ.് സി​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രാ​യ സി. ​രാ​ജ​ൻ, അ​ൽ അ​മീ​ൻ, ഫ​യ​ർ​മാ·ാ​രാ​യ എ​ൻ.​ആ​ർ. ഷൈ​ജു, ജ​യ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ദാ​സ്, നി​യാ​സ്, അ​രു​ണ്‍ രാ​ജ്, അ​നീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ക്ക് ഡ്രി​ൽ ന​ട​ത്തി​യ​ത്.