കു​ട്ട​നാ​ടി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ നെ​ത​ർ​ലാ​ൻഡ്‍ രാ​ജാ​വും രാ​ജ്ഞി​യും ഇ​ന്നെ​ത്തും
Thursday, October 17, 2019 10:47 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​യി നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റും രാ​ജ്ഞി മാ​ക്സി​മ​യും ഇ​ന്നെ​ത്തും. കു​ട്ട​നാ​ട്ടി​ലെ കാ​യ​ൽ യാ​ത്ര ആ​സ്വ​ദി​ക്കാ​നാ​ണ് രാ​ജാ​വും രാ​ജ്ഞി​യും എ​ത്തു​ന്ന​ത്. 50 മി​നി​റ്റ് നീ​ളു​ന്ന കാ​യ​ൽ യാ​ത്ര​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ നി​ന്നും ആ​രം​ഭി​ച്ച് എ​സ്എ​ൻ ജെ​ട്ടി വ​ഴി തി​രി​കെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ജി​ല്ല ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മെ​ഹ്ത, ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ക്കും.

ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ വ​ന്നി​റ​ങ്ങു​ന്ന സം​ഘ​ത്തെ സ്വീ​ക​രി​ക്കാ​നാ​യി പ്ര​ത്യേ​കം താ​ല​പ്പൊ​ലി​യേ​ന്തി​യ 10 പേ​രു​ടെ സം​ഘം, വേ​ല​ക​ളി സം​ഘം, എ​ന്നി​വ​രെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 കു​ട്ടി​ക​ൾ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. ഇ​വ​രി​ൽ ഒ​രാ​ൾ രാ​ജ്ഞി​ക്ക് ബോ​ക്കെ കൊ​ടു​ക്കും. കാ​യ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ നി​ശ്ചി​ത സ​മ​യം ബോ​ട്ടി​ന്‍റെ മു​ക​ളി​ൽ എ​ത്തി രാ​ജാ​വും രാ​ജ്ഞി​യും ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യും. നെ​ത​ർ​ലാ​ൻ​ഡ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റു​ടെ കു​ട്ട​നാ​ട് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഉ​ച്ച​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.