വാ​ർ​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ചു
Friday, October 18, 2019 10:33 PM IST
ചേ​ർ​ത്ത​ല: കെ​വി​എം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ 47-ാമ​ത് വാ​ർ​ഷി​ക​വും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും മു​തി​ർ​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ.​രാ​ധ​മ്മ​യു​ടെ ഫോ​ട്ടോ അ​നാഛാ​ദ​ന​വും ന​ട​ത്തി. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​വി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ജോ​ർ​ജ് അ​റ​യ്ക്ക​ൽ രാ​ധ​മ്മ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ഡോ.​യു.​സു​രേ​ന്ദ്ര നാ​യ​ക്, ഡോ.​പ്ര​ഭ ജി ​നാ​യ​ർ, ഡോ.​ഐ​ശ്വ​ര്യ ഹ​രി​ദാ​സ്, ഡോ.​പി.​വി​നോ​ദ്കു​മാ​ർ, എ.​എം തോ​മ​സ്, മ​റി​യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.