ന​ട​പ്പാ​ത​യി​ലി​ട്ട പ​ഴ​യ സ്ലാ​ബു​ക​ൾ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​വെ​ന്ന്
Sunday, October 20, 2019 10:51 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ന​ട​പ്പാ​ത​യി​ലി​ട്ട പ​ഴ​യ സ്ലാ​ബു​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു. 12 കോ​ടി രൂ​പ മു​ട​ക്കി ഒ​രു വ​ർ​ഷ​ത്തി​നു മു​ന്പാ​ണ് ഈ ​റോ​ഡ് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ച​ത്. അ​ടി​ക്ക​ടി അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ്.
ദേ​വീ​ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ അ​പ്രോ​ച്ച് റോ​ഡ് താ​ഴ്ന്നി​രി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​പ്പാ​ത​യി​ലെ കാ​ന​യി​ലെ സ്ലാ​ബ് ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് ചേ​ർ​ത്ത​ല സ​ബ് ഡി​വി​ഷ​നി​ലെ എ​എ​ക്സി, എ​ഇ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​ക്കു​റ​വ് മൂ​ല​മാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.
ക​രാ​റു​കാ​ര​ന് ഈ ​റോ​ഡ് അ​ഞ്ചു​വ​ർ​ഷം മെ​യി​ന്‍റ​ൻ​സ് ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ട്. ഈ ​ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​ത്തി​നാ​ണ്. പ​ല ദി​വ​സ​ങ്ങ​ളി​ലും പ​ഴ​യ സ്ലാ​ബി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഉ​ത്ത​രാ​വ​ദ​പ്പെ​ട്ട​വ​ർ ഇ​തു ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. അ​തി​നാ​ൽ ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്കും വി​ജി​ല​ൻ​സി​നും വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ പ​രാ​തി ന​ൽ​കി.