ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം നാ​ലാം വ​ർ​ഷ​വും
Monday, October 21, 2019 10:22 PM IST
എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര ഗ​ണി​ത സാ​മു​ഹ്യ ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​ക​ളി​ൽ വി​ജ​യ​ത്തി​ന്‍റെ സ്വ​ന്തം ച​രി​ത്രം വീ​ണ്ടും കു​റി​ച്ചു കൊ​ണ്ട് പ​ച്ച ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ൾ.

ശാ​സ്ത്ര​മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും നി​ല​നി​ർ​ത്തി. യു​പി വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ഓ​വ​റോ​ൾ നി​ല​നി​ർ​ത്തി. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​വും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ യു​പി​വി​ഭാ​ഗം ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​ന​വും ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​വും നി​ല​നി​ർ​ത്തി. സാ​മു​ഹ്യ ശാ​സ്ത്ര​മേ​ള​യി​ൽ യു​പി ിഭാ​ഗം ഓ​വ​റോ​ൾ മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു.