മ​ല​വെ​ള്ള​വും, പെ​രു​മ​ഴ​യും ! കു​ട്ട​നാ​ട്ടി​ൽ വ്യാപക മ​ട​വീ​ഴ്ച
Monday, October 21, 2019 10:27 PM IST
മ​ങ്കൊ​ന്പ്: മ​ല​വെ​ള്ള​വും, പെ​രു​മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ൽ മ​ട​വീ​ഴ്ച തു​ട​ർ​ക്ക​ഥ​യാ​യി. ഇ​ന്ന​ലെ കാ​യ​ൽ നി​ല​ങ്ങ​ള​ട​ക്കം കു​ട്ട​നാ​ട്ടി​ൽ അ​ഞ്ചു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. കാ​വാ​ലം കൃ​ഷ​ിഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കാ​യ​ൽ നി​ല​ങ്ങ​ളാ​യ രാ​മ​രാ​ജ​പു​രം, മം​ഗലം മാ​ണി​ക്യ​മം​ഗ​ലം, മ​ണി​യ​ങ്ക​രി പാ​ട​ശേ​ഖ​രം ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​വ​രു​ന്ന പെ​രു​മാ​നി​ക്ക​രി വ​ട​ക്കേ​ത്തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​രം, നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ നാ​ര​ക​ത്ര കി​ളി​യ​ങ്കാ​വ് വ​ട​ക്ക് പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ട​വീ​ഴ്ച മൂ​ലം കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

1347 ഏ​ക്ക​ർ വ​രു​ന്ന രാ​മ​രാ​ജ​പു​രം കാ​യ​ലി​ൽ ര​ണ്ടി​ട​ത്താ​യാ​ണ് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. ഇ​ന്നു രാ​വി​ലെ 10 ഓ​ടെ ചെ​റു​ക​ര തെ​ക്കേ​ച്ചി​റ​യി​ലാ​ണ് മ​ട​വീ​ണ​ത്. തു​ട​ർ​ന്ന് പ​ത്ത​ര​യോ​ടെ പ​ടി​ഞ്ഞാ​റെ ആ​റ്റു​മു​ഖ​ത്തു ക​ണി​യാ​ന്പ​റ​ന്പി​നു സ​മീ​പ​ത്തെ മോ​ട്ടോ​ർ ത​റ​യി​ലും മ​ട​ ത​ക​ർ​ന്നു. നേ​ര​ത്തെ ഇ​വി​ടെ പു​റം​ബ​ണ്ടി​ൽ അ​ള്ള (വി​ള്ള​ൽ) യു​ണ്ടാ​യി​രു​ന്നു.

വെ​ള്ള​ത്തി​ന്‍റെ മ​ർ​ദം മൂ​ലം ഇ​തു വ​ലു​താ​കു​ക​യും മോ​ട്ടോ​ർ ത​റ​യി​ലെ പെ​ട്ടി​മ​ട​യ​ട​ക്കം പെ​രു​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. പു​ഞ്ച​ക്കൃഷി​ക്കാ​യി പ​ന്പിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു. നി​ല​മൊ​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​ഴ​വ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ജ​ല​നി​ര​പ്പു താ​ഴാ​തെ വീ​ണ്ടും മ​ട​കു​ത്തി വെ​ള്ളം വ​റ്റി​ക്കാ​നാ​കി​ല്ല. ഈ ​ജേ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും വി​ത​യ്ക്കാ​ൻ ഒ​രു​മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. പ​ക്ഷെ ഇ​തി​നാ​യി 25 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വാ​കു​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. വെ​ള്ളം വ​റ്റി​ച്ചു കൃ​ഷി​യി​റ​ക്കു​ന്പോ​ൾ ഏ​റെ വൈ​കു​മെ​ന്ന​തി​നാ​ൽ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​നു ഭീ​ഷ​ണി​യാ​യേ​ക്കാം.

മ​ട​വീ​ഴ്ച​യു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വീ​ണ്ടും കൃ​ഷി​യി​റ​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ 1004 ഏ​ക്ക​ർ വി​സ്്തൃ​തി​യു​ള്ള മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം കാ​യ​ലി​ൽ പ​ന്പിം​ഗ് പാ​തി​വ​ഴി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പെ​രു​വെ​ള്ളം കാ​യ​ലി​നെ വി​ഴു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ 16 ദി​വ​സ​ങ്ങ​ളാ​യി പ​ന്പിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കാ​യ​ലി​ന്‍റെ പ​ടി​ഞ്ഞാ​റെ ചി​റ​യി​ൽ മൂ​ന്നി​ട​ത്താ​യാ​ണ് മ​ട​വീ​ണ​ത്. അ​ഞ്ചു മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള മ​ട​ക​ൾ കു​ത്തി വീ​ണ്ടും കൃ​ഷി​യി​റ​ക്കാ​നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മൂ​ന്നി​ന് ക​ർ​ഷ​ക​രു​ടെ യോ​ഗം ന​ട​ക്കും. പു​റം​ബ​ണ്ടു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പെ​രു​മാ​നി​ക്ക​രി വ​ട​ക്കേ​തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. 305 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​രം തു​ലാം പ​ത്തി​നു വി​ത​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. നി​ല​മൊ​രു​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്.

വി​ത​യ്ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴ​വു ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഒ​ന്നാം​ക​ര വ​ട​ക്കേ ബ​ണ്ടി​ലാ​യി​രു​ന്നു ഇ​വി​ടെ മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്. കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 143 ഹെ​ക്ട​ർ വ​രു​ന്ന മ​ണി​യ​ങ്ക​രി പാ​ട​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ട​വീ​ണ​ത്. പു​ഞ്ചക്കൃഷി​ക്കാ​യി പ​ന്പിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു. സ​മീ​പ​ത്തെ ചാ​ല​ടി മ​ണ്ണാ​ങ്കു​ഴി പാ​ട​വു​മാ​യു​ള്ള അ​തി​ർ​ത്തി ബ​ണ്ടി​നു സ​മീ​പ​ത്താ​ണ് ഇ​വി​ടെ മ​ട​വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ട​ശേ​ഖ​ര​ത്തി​ൽ മ​റ്റൊ​രി​ട​ത്തും മ​ട​വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ർ​ഷ​ക​ർ ഇ​തു ത​ട​ഞ്ഞി​രു​ന്നു.

നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള നാ​ര​ക​ത്ര കി​ളി​യ​ങ്കാ​വ് വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ രാ​വി​ലെ 11ഓ​ടെ​യാ​ണ് മ​ട​വീ​ഴ​്ച​യു​ണ്ടാ​യ​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വ​ട​ക്കേ​ച്ചി​റ​യി​ൽ പൊ​തു​മ​ട​യു​ടെ ഭാ​ഗ​മാ​യ ഷ​ട്ട​റു​ക​ൾ ത​ക​ർ​ന്നാ​യി​രു​ന്നു പാ​ട​ത്തേ​യ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്. 272.5 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ .

വെ​ള്ളം പൂ​ർ​ണ​മാ​യി വ​റ്റി​യ​തി​നു ശേ​ഷം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. പു​ഞ്ച​കൃ​ഷി​ക്കൊ​രു​ങ്ങു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ക്കാ​ൾ ആ​ശ​ങ്ക​യി​ലാ​ണ് ഇ​പ്പോ​ൾ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ. ഭൂ​രി​ഭാ​ഗം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​ന​കം ത​ന്നെ വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. പാ​ട​ത്തു വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ങ്ങാ​നാ​കാ​ത്ത​ത് പ​ല​യി​ട​ത്തും വി​ള​വെ​ടു​പ്പി​നു ത​ട​സ​മാ​കു​ന്നു​ണ്ട്.

പോ​ള​ത്തു​രു​ത്തിലും മ​ട​വീ​ഴ്ച

എ​ട​ത്വ: വീ​യ​പു​രം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മു​ണ്ടു​തോ​ട് പോ​ള​ത്തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലും മ​ട​വീ​ഴ്ച. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പ​ന്പിം​ഗ് ന​ട​ത്തി പൂ​ർ​ണ​മാ​യും വ​റ്റി​ച്ച പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം നി​ര​ന്ന് പ​ര​ന്ന അ​വ​സ്ഥ​യാ​ണ്. മ​ട​യ​യ്​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​രും പാ​ട​ശേ​ഖ​ര സ​മി​തി​യും. പ​ന്പ​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള തോ​ട്ടി​ൽ വെ​ള്ളം കൊ​ള്ളു​ക​യും അ​തി​സ​മ്മ​ർ​ദം മൂ​ലം മോ​ട്ട​ർ ത​റ​യോ​ട് ചേ​ർ​ന്നു​ള്ള പെ​ട്ടി​യും പ​റ​യും ത​ള്ളി​യാ​ണ് മ​ട​വീ​ണ​ത്. ഏ​ക​ദേ​ശം 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ട​യ​ടയ്​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ഒ​ഴു​ക്കി​ന്‍റെ തീ​വ്ര​ത. പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ങി​ൻ കു​റ്റി​ക​ൾ നാ​ട്ടി മ​ണ്ണ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 365 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ണ്‍​പ​ത്തി​ര​ണ്ടോ​ളം ക​ർ​ഷ​ക​രാ​ണു​ള്ള​ത്. വി​ത​യി​റ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

പൂ​ച്ചാ​ക്ക​ൽ: ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പെ​യ്ത മ​ഴ ജി​ല്ല​യു​ടെ വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ല പ​ല സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞു,താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. മ​ര​ങ്ങ​ൾ വീ​ണു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​കെ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ൾ​ട്ട് ചെ​യ്തി​ട്ടി​ല്ല.