പു​ന്ന​പ്ര - വ​യ​ലാ​ർ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Tuesday, October 22, 2019 10:56 PM IST
ചേ​ർ​ത്ത​ല: പു​ന്ന​പ്ര - വ​യ​ലാ​ർ സ​മ​ര​ത്തി​ന്‍റെ എ​ഴു​പ​ത്തി​മൂ​ന്നാം വാ​ർ​ഷി​ക വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പ​താ​ക ഉ​യ​ർ​ന്നു. പു​ന്ന​പ്ര - വ​യ​ലാ​ർ സ​മ​ര സേ​നാ​നി കെ.​കെ ഗം​ഗാ​ധ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.
സ​മ്മേ​ള​ന​ത്തി​ൽ വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​നാ​സ​ർ, ടി. ​പു​രു​ഷോ​ത്ത​മ​ൻ, സി.​ബി ച​ന്ദ്ര​ബാ​ബു, എ.​എം. ആ​രീ​ഫ് എം​പി, കെ. ​പ്ര​സാ​ദ്, ടി.​ജെ ആ​ഞ്ച​ലോ​സ്, മ​നു സി ​പു​ളി​ക്ക​ൽ, എം.​കെ ഉ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​യ​ലാ​റി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക മേ​ന​ശേ​രി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നു ജാ​ഥ​യാ​യി എ​ത്തി​ച്ചു. പ​താ​ക മേ​നാ​ശേ​രി​യി​ൽ ജാ​ഥാ​ക്യാ​പ്റ്റ​ൻ എം.​കെ. ഉ​ത്ത​മ​നു സി.​ബി. ച​ന്ദ്ര​ബാ​ബു കൈ​മാ​റി. മേ​നാ​ശേ​രി​യി​ൽ ഇ​ന്നു പ​താ​ക ഉ​യ​രും. വൈ​കു​ന്നേ​രം ആ​റി​ന് മു​തി​ർ​ന്ന നേ​താ​വ് എ​ൻ.​കെ. സ​ഹ​ദേ​വ​ൻ പ​താ​ക ഉ​യ​ർ​ത്തും. വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എം. ഷെ​റീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.