വോ​ട്ടെ​ണ്ണ​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ
Tuesday, October 22, 2019 10:58 PM IST
ആ​ല​പ്പുഴ: അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ ന​ട​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. പ​ള്ളി​പ്പുു​റം എ​ൻ​എ​സ്എ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള കൗ​ണ്ടിം​ഗ് ഹാ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. രാ​വി​ലെ 7.30 ന് ​വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ബ് സ​ർ​വ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​കും സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കു​ക.

വോ​ട്ടെ​ണ്ണ​ൽ 14 ടേ​ബി​ളു​ക​ളി​ലാ​യി

ആ​ല​പ്പുു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത് 14 ടേ​ബി​ളു​ക​ളി​ലാ​യി. ഇ​തി​നാ​യി 42 കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ ടേ​ബി​ളി​നും കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റന്‍റ് ഒ​രു മൈ​ക്രോ ഒ​ബ് സ​ർ​വ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​രെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ചു ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണും. രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യി​രി​ക്കും ഇ​ത് ന​റു​ക്കെ​ടു​ക്കു​ക.

യോ​ഗം ചേ​ർ​ന്നു

ആ​ല​പ്പുഴ: അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഒ​ബ്സ​ർ​വ​ർ ഡോ.​അ​രു​ന്ധ​തി ച​ന്ദ്ര​ശേ​ഖ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ കൗ​ണ്ടിം​ഗ് ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും ഒ​ബ്സ​ർ​വ​ർ പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ ഒ​ബ്സ​ർ​വ​റോ​ടൊ​പ്പം ആ​ർ.​ഒ. പ്ര​വീ​ണ്‍​ദാ​സ്, എ​ആ​ർ​ഒ അ​ജ​യ​കു​മാ​ർ, രാ​ഷ്ടീ​യ​ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ യു​ഡി​എ​ഫി​ലെ കെ.​ഉ​മേ​ശ​ൻ, എ​ൽ​ഡി​എ​ഫി​ലെ ആ​ർ.​നാ​സ​ർ, എ​ൻ​ഡി​എ​യി​ലെ ബാ​ലാ​ന​ന്ദ​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പുു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.