മ​ട​വീ​ഴ്ച​യ്ക്കു കാ​ര​ണം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട്: എം.​ലി​ജു
Wednesday, October 23, 2019 10:50 PM IST
മ​ങ്കൊ​ന്പ്: ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 100 കോ​ടി​യി​ൽ ഒ​രു രൂ​പ പോ​ലും വി​നി​യോ​ഗി​ക്കാ​തെ പോ​യ​താ​ണ് ഇ​ത്ര​യ​ധി​കം പാ​ട​ശേ​ഖ​ര​ങ്ങി​ൽ മ​ട​വീ​ണ​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​ട വീ​ഴ്ച​യ​യു​ണ്ടാ​യ കാ​വാ​ലം രാ​മ​രാ​ജ​പു​രം കാ​യ​ൽ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ ത​റ​യും ത​ള്ളി​പ്പോ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ള്ളം വ​റ്റി​ക്കാ​ൻ പു​തി​യ പ​ന്പ് സെ​റ്റ് അ​നു​വ​ദി​ക്ക​ണം.

അ​ധി​ക പ​ന്പിം​ഗി​ന്‍റെ ചെ​ല​വ് വ​ഹി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഏ​ക്ക​റൊ​ന്നി​ന് പ​തി​നാ​യി​രം രൂ​പവീ​തം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കെ. ​ഗോ​പ​കു​മാ​ർ, ടി​ജി​ൻ ജോ​സ​ഫ്, പി. ​ഉ​ദ​യ​കു​മാ​ർ, സി.​വി. രാ​ജീ​വ്, വി​ജ​യ​കു​മാ​ർ പു​മം​ഗ​ലം, ബോ​ബ​ൻ ത​യ്യി​ൽ തു​ട​ങ്ങി​യ​വ​രും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.