ചെ​റു​കി​ട വ്യാ​പാ​രി​യു​ടെ ക​ട തീ​വ​ച്ചു ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Wednesday, October 23, 2019 10:50 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​റു​കി​ട വ്യാ​പാ​രി​യു​ടെ ക​ട സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​വ​ച്ചു ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. നെ​ടു​വ​രം​കോ​ട് മ​ണ​പ്പു​ഞ്ച​യി​ൽ സ​ത്യ​പാ​ല​ന്‍റെ പെ​ട്ടി​ക്ക​ട​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി അ​ജ്ഞാ​ത​ർ തീ​വ​ച്ചു ന​ശി​പ്പി​ച്ച​ത്.
നെ​ടു​വ​രം​കോ​ട് ആ​ൽ​ത്ത​റ​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പെ​ട്ടി​ക്ക​ട ന​ട​ത്തി വ​രു​ന്ന​യാ​ളാ​ണ് സ​ത്യ​പാ​ല​ൻ. പൂ​ജാ സാ​ധ​ന​ങ്ങ​ളും സ്റ്റേ​ഷ​നറി സാ​ധ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ വി​റ്റു​വ​ന്നി​രു​ന്ന​ത്.
ഭാ​ര്യ​ക്ക് അ​സു​ഖ​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ 22 ദി​വ​സ​ങ്ങ​ളാ​യി സ​ത്യ​പാ​ല​ൻ ക​ട തു​റ​ന്നി​രു​ന്നി​ല്ല. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്ര​മാ​യി​രു​ന്നു ക​ട തു​റ​ന്നി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​ട​യ്ക്ക് തീ​പി​ടി​ച്ചുവെന്നും ര​ണ്ട് യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​യ​റി പോ​യ​താ​യും ഇ​തി​നു സ​മീ​പ​മു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്ക് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ സ​ത്യ​പാ​ല​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ചെ​ങ്ങ​ന്നൂ​രി​ൽനി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. സ​ത്യ​പാ​ല​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു പെ​ട്ടി​ക്ക​ട. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സ​ത്യ​പാ​ല​ൻ.