മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Friday, November 8, 2019 10:22 PM IST
അ​ന്പ​ല​പ്പു​ഴ: ഹാ​ർ​ബ​റി​ലെ ലേ​ല ഹാ​ളി​ലേ​ക്ക് വ​ല​യു​മാ​യി​പ്പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ദ്യ​പ-​ക്രി​മി​ന​ൽ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. വാ​ഹ​ന​വും അ​ടി​ച്ചു ത​ക​ർ​ത്തു. പു​റ​ക്കാ​ട് പു​ത്ത​ൻ പ​റ​ന്പി​ൽ മ​ധു (50), പു​ന്ത​ല ഇ​ല്ല​ത്തു പു​ര​യി​ട​ത്തി​ൽ രാ​ജു (62), പു​ന്ത​ല പു​തു​പ്പ​റ​ന്പി​ൽ കാ​ർ​ത്തി​കേ​യ​ൻ (58) എ​ന്നി​വ​ർ​ക്കാ​ണ് നാ​ലം​ഗ ക്രി​മി​ന​ൽ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
റോ​പ്പി​ന്‍റെ ഒ​ര​റ്റ​ത്ത് ക​ല്ല് കെ​ട്ടി​യും ഇ​രു​ന്പു​വ​ടി​യും സോ​ഡാ​ക്കു​പ്പി​യും കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ മ​ധു​വി​ന്‍റെ ഇ​ട​തു​ക​ണ്ണി​നും രാ​ജു​വി​ന്‍റെ മു​ഖ​ത്തും ദേ​ഹ​ത്തും കാ​ർ​ത്തി​കേ​യ​ന്‍റെ ഇ​ട​തു കൈ​യ്ക്കും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. മൂ​വ​രേ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ലെ ലേ​ല ഹാ​ളി​നു സ​മീ​പ​മാ​യി​ര​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് കാ​യം​കു​ള​ത്ത് ബോ​ട്ട​ടി​പ്പി​ച്ച് വ​ല​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള മ​ത്സ്യ​വു​മാ​യി പു​റ​ക്കാ​ട് കി​ണ​റു മൂ​ട്ടി​ൽ ക​ണ്ണ​ന്‍റെ ഓ​ട്ടോ ടാ​ക്സി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്.
വ​ല ഹാ​ർ​ബ​റി​ലെ ലേ​ല ഹാ​ളി​നു സ​മീ​പം സൂ​ക്ഷി​ക്കാ​നാ​യി എ​ടു​ത്തു നീ​ങ്ങു​ന്ന​തി​നി​ടെ ഇ​രു​ട്ടാ​യ​തി​നാ​ൽ ഇ​വ​ർ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ടോ​ർ​ച്ചു തെ​ളി​യി​ച്ചു. ഈ ​സ​മ​യം മു​ഖ​ത്ത് വെ​ട്ട​മ​ടി​ക്കു​ന്ന​തെ​ന്തി​നാ​ണ​ന്ന ചോ​ദ്യ​വു​മാ​യി ആ​ക്രോ​ശി​ച്ചെ​ത്തി​യ​വ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ക്ര​മി​ക​ൾ പി·ാ​റാ​ൻ ത​യാ​റാ​യി​ല്ല.
ഒ​ടു​വി​ൽ അ​ടി കൊ​ണ്ട് അ​വ​ശ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്തെ ഹാ​ർ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ടി​ക്ക​യ​റി. എ​ന്നാ​ൽ പി​ന്നാ​ലെ​യെ​ത്തി​യ നാ​ലം​ഗ സം​ഘം സ്റ്റേ​ഷ​ൻ വ​ള​പ്പി​ലി​ട്ടും ഇ​വ​രെ മ​ർ​ദി​ച്ചു.
ബ​ഹ​ളം കേ​ട്ട് പോ​ലീ​സെ​ത്തി​യ​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി, പ്ര​ഭു, മ​നു, സ​ദ്ദാം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ക്ര​മി​ച്ച​തെ​ന്നു കാ​ട്ടി പ​രി​ക്കേ​റ്റ​വ​ർ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.