വീ​ട്ട​മ്മ​യു​ടെ കാ​ലി​ൽ ബ​സ് ക​യ​റി
Monday, November 11, 2019 10:19 PM IST
എ​ട​ത്വ: കെഎസ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പി​ൻ​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ തെ​റി​ച്ച് നി​ല​ത്ത് വീ​ണു. കാ​ലി​ലൂ​ടെ ബ​സ് ക​യ​റി. കേ​ള​മം​ഗ​ലം വെ​ന്ത്യാ​നി​ക്ക​ൽ ക​വ​ല​യ്ക്ക​ൽ കെ.​റ്റി ജോ​സ​ഫ് (ഒൗ​സ​ക്കു​ട്ടി-70) ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി​യു​ടെ (65) കാ​ലി​ലാ​ണ് ബ​സ് ക​യ​റി​യ​ത്. ഭ​ർ​ത്താ​വ് നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30-ന് ​എ​ട​ത്വ ജ​ഗ്ഷ​നി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.
വീ​ട്ടു​സാ​ധ​ന​ങ്ങ​ൽ വാ​ങ്ങി മ​ട​ങ്ങ​വേ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ൽ ത​ട്ടി ഗ്രേ​സി​ക്കു​ട്ടി തെ​റി​ച്ചു​വീ​ഴു​ക​യും ബ​സ്സി​ന്‍റെ പി​ന്നി​ലെ ട​യ​ർ കാ​ലി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഒൗ​സ​ക്കു​ട്ടി തെ​റി​ച്ചു​വീ​ണെ​ങ്കി​ലും നി​സ്സ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഗ്രേ​സി​ക്കു​ട്ടി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും, ഒൗ​സ​ക്കു​ട്ടി​യെ പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.