ബൈ​ക്ക് ഇ​ടി​ച്ച് ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
Monday, November 11, 2019 10:21 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ മ​ഡോ​ണാ പ​ന​ച്ചി​ക്ക​ൽ വീ​ട്ടി​ൽ ജോ​സ് കു​ട്ടി മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും നീ​ർ​ക്കു​ന്നം ഗ​വ. എ​സ്ഡി​വി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ റി​യ(​ആ​റ്)​യ്ക്ക് ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.40 ഓ​ടെ വ​ണ്ടാ​നം ആ​ശു​പ​ത്രി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക്ലാ​സ് ക​ഴി​ഞ്ഞ് സ്കൂ​ൾ ബ​സി​ൽ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ റി​യ​യു​ടെ മാ​താ​വ് വ​ണ്ടാ​നം ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​ന്ന​തു ക​ണ്ട​തി​നെ തു​ട​ർ​ന്ന് ബ​സി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തി​ട​യി​ൽ ഇ​തേ​ദി​ശ​യി​ൽ വ​ന്ന സ്കൂ​ട്ട​ർ റി​യ​യെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ മ​രം​വീ​ണു

മാ​വേ​ലി​ക്ക​ര: പൊ​തു​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ ക​ര​യോ​ഗ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണു. ത​ല​നാ​രി​ഴ​യ്ക്ക് അ​പ​ക​ടം ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 3.30നാ​ണ് സം​ഭ​വം. 2229-ാം ന​ന്പ​ർ വ​ഴു​വാ​ടി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ത്തി​ന്‍റെ വ​ലി​യ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്. ഈ ​സ​മ​യം യോ​ഗം ന​ട​ക്കു​ക​യാ​യി​രു​ന്നു. നൂ​റോ​ളം പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.