കു​ത്തി​യി​രി​പ്പ് സ​മ​ര​വു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ്
Tuesday, November 12, 2019 10:24 PM IST
ചേ​ർ​ത്ത​ല : ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഏ​ഴു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യെ​ങ്കി​ലും സേ​വ​നം ആ​വ​ശ്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ ഒ​രാ​ളെ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്കു മാ​റ്റി മ​റ്റൊ​രു ഡോ​ക്ട​ർ ആ​റു​മാ​സ​മാ​യി അ​വ​ധി​യി​ൽ പോ​യ​തോ​ടെ നി​ല​വി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. സി​റ്റി സ്കാ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ത്തി​പ്പി​ക്കു​ന്നി​ല്ലെ​ന്നും യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​ക്കം നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്ത് പ​റ​ഞ്ഞു. സു​പ്ര​ണ്ട് ഓ​ഫീ​സി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സെ​ത്തി നീ​ക്കം​ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഡി​എം​ഒ ഓ​ഫീ​സു​മാ​യി സൂ​പ്ര​ണ്ട് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ഹ​രി​ക്കാ​മെ​ന്ന ഡി​എം​ഒ​യു​ടെ ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. വി​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ൻ​സി, റോ​ക്സ​ണ്‍ ജോ​സ​ഫ്, ടോ​മി മു​ല്ല​പ്പ​ള്ളി, ടെ​റി​ൻ ജോ​ണ്‍, സാ​ജു, ര​വി പ്ര​സാ​ദ്, ലി​ജോ മു​ള്ള​ൻ​ചി​റ, ര​ജി​ൻ, ജ​യിം​സ്, വി​ഷ്ണു പ്ര​കാ​ശ്, മ​നു അ​ഗ​സ്റ്റി​ൻ, സ​ച്ചി​ൻ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി .