വ​യോ​ധി​ക​യുടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Saturday, November 16, 2019 11:37 PM IST
കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് വ​യോ​ധി​ക​യെ അ​ടി​ച്ചു വീ​ഴ്ത്തി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ഇ​ലി​പ്പ​ക്കു​ളം കു​ഴി​വേ​ലി​ൽ ബി​ലാ​ൽ (21), കാ​പ്പി​ൽ ശ്രീ​ഭ​വ​ന​ത്തി​ൽ ശ്രീ​ക്കു​ട്ട​ൻ (19) എ​ന്നി​വ​രെ​യാ​ണ് വ​ള്ളി​കു​ന്നം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം മാ​ട​ത്ത​റ​യി​ൽ ക​ഴി​ഞ്ഞ എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ഇ​ലി​പ്പ​ക്കു​ളം അ​നി​ൽ ഭ​വ​നം ര​ത്ന​മ്മ​യു (69) ടെ ​മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ താ​ഴെ വീ​ഴു​ക​യും നാ​ട്ടു​കാ​ർ ഓ​ടി​വ​രി​ക​യും ചെ​യ്ത​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി ടി​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​യം​കു​ളം ഒ​ന്നാം​ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.