റോ​ഡ് ഉ​യ​ർ​ത്ത​ണ​മെ​ന്ന്
Sunday, November 17, 2019 10:54 PM IST
മ​ങ്കൊ​ന്പ് : എ​ളു​പ്പ​ത്തി​ൽ വെ​ള്ളം ക​യ​റു​ന്ന വേ​ഴ​പ്ര-​കൊ​ടു​പ്പു​ന്ന റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് രാ​മ​ങ്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നേ​രി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ രാ​മ​ങ്ക​രി​യി​ൽ നി​ന്നും എ​ട​ത്വ​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​വു​ന്ന റോ​ഡ് വെ​ള്ള​ത്തി​നി​ടി​യി​ലാ​കും. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ നി​ര​വ​ധി സ്കൂ​ളു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. അ​ന്പ​ല​പ്പു​ഴ, വീ​യ​പു​രം, എ​ട​ത്വ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ണ്ട്.
ജ​ല​നി​ര​പ്പ് ചെ​റു​താ​യൊ​ന്നു​യ​ർ​ന്നാ​ൽ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും സ്കൂ​ളു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കേ​ണ്ട​താ​യും വ​രും. റോ​ഡി​ന്‍റ് തെ​ക്കേ​പ്പ​റ​ന്പു ക​ലു​ങ്കു​മു​ത​ൽ പ​ഴു​തി പാ​ലം വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഏ​റ്റ​വും താ​ഴ്ന്ന പ്ര​ദേ​ശം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഒ​രു മീ​റ്റ​റെ​ങ്കി​ലും ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി​ച്ച​ൻ വ​ല്ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, സി.​കെ. ബി​ജു, ബി​നീ​ഷ് തോ​മ​സ്, ആ​ന്‍റോ​ച്ച​ൻ മു​ള​പ്പാം​മ​ഠം, അ​പ്പ​ച്ച​ൻ ക​രു​വേ​ലി​ത്ത​റ, വ​ർ​ഗീ​സ് തെ​ക്കേ​പ്പ​റ​ന്പ്, ജി​ജി ക​റു​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.