കു​ട്ടി​ക​ളും അ​ധി​കൃ​ത​രും കൈ​കോ​ർ​ത്ത് സ്കൂ​ൾ മൈ​താ​നം വൃ​ത്തി​യാ​ക്കി
Monday, November 18, 2019 10:42 PM IST
ചേ​ർ​ത്ത​ല: കൂ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും കൈ​കോ​ർ​ത്തു. കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ മൈ​താ​നം റെ​ഡി. ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ സ്കൂ​ൾ മൈ​താ​ന​മാ​ണ് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കി​യ​ത്.

ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്കൂ​ളി​ൽ വി​ശാ​ല​മാ​യ ക​ളി​സ്ഥ​ല​മു​ണ്ടെ​ങ്കി​ലും കാ​ടു​ക​യ​റി​യ നി​ല​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​രു​ന്നു. രാ​വി​ലെ സ്കൂ​ളി​ൽ വ്യാ​യാ​മം ചെ​യ്യാ​നെ​ത്തു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച തു​ക​യാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച​ത്. ഒ​റ്റ​ മ​ഴ​പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന മൈ​താ​നം കു​റ്റി​ക്കാ​ടു​ക​ൾ വ​ള​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി​രു​ന്നു.

കാ​ടു​ക​ൾ വെ​ട്ടി​ത്ത​ളി​ച്ച് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നി​ര​ത്തി​യാ​ണ് മൈ​താ​നം ഒ​രു​ക്കി​യ​ത്. ഒ​രു​കാ​ല​ത്ത് കാ​യി​ക​രം​ഗ​ത്ത് ക​ര​പ്പു​റ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന മൈ​താ​നം ന​ശി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. നി​ര​വ​ധി ക​ബ​ഡി ദേ​ശീ​യ​താ​ര​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് ഉ​യ​ർ​ന്നുവ​ന്നി​ട്ടു​ണ്ട്.

ഏ​റെ പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്നും ഇ​ത്ത​വ​ണ ക​ബ​ഡി ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നും ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നും സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി. പ്ര​ധാ​നാ​ധ്യാ​പി​ക ജ​മു​നാ​ദേ​വി, കാ​യി​കാ​ധ്യാ​പ​ക​ൻ വി. ​വി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ഷൈ​ബാ ബീ​വി എ​ന്നി​വ​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. മൈ​താ​നം ശ​രി​യാ​ക്കി​യ​തോ​ടെ ക​ളി​ക്കാ​നും കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.