മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ ബൈ​ക്കി​ടി​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ മ​രി​ച്ചു
Monday, November 18, 2019 10:44 PM IST
ചേ​ർ​ത്ത​ല: മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ ബൈ​ക്കി​ടി​ച്ച് ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മ​രി​ച്ചു. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 20-ാം വാ​ർ​ഡ് തെ​ക്കേ പു​ന്ന​വേ​ലി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ മ​ക​ൻ സാ​നു​വാ (54) ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചേ​ർ​ത്ത​ല തെ​ക്ക് അ​രീ​പ്പ​റ​ന്പി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു തെ​ക്ക് ഷാ​പ്പ് ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ സാ​നു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: പ​രേ​ത​യാ​യ ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ദ​യ​പ്പ​ൻ (ജോ​യി), ഗീ​ത, സു​വ​ർ​ണ​കു​മാ​രി.

വ​ര​വ് ചെ​ല​വ് ക​ണ​ക്ക് യോ​ഗം ഇ​ന്ന്

ആ​ല​പ്പു​ഴ: 2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​രൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് സം​ബ​ന്ധി​ച്ച അ​നു​ര​ഞ്ജ​ന യോ​ഗം ഇ​ന്നു രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തും. യോ​ഗ​ത്തി​ൽ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും/​എ​ക്സി​പെ​ൻ​ഡി​ച്ച​ർ ഏ​ജ​ന്‍റു​മാ​രും അ​വ​ര​വ​രു​ടെ ക​ണ​ക്ക് രേ​ഖ​ക​ൾ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണം.