ഗു​ളി​ക മോ​ഷ്ടി​ച്ച​സം​ഭ​വം, പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Tuesday, November 19, 2019 10:20 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ല​ഹ​രി​മോ​ച​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന ഗു​ളി​ക​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു ഗു​ളി​ക​ക​ൾ മോ​ഷ്ടി​ച്ച​ത്.

ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​യി​ൽ നി​ന്നും മോ​ച​ന​ത്തി​ന് ന​ൽ​കു​ന്ന​താ​ണ് ഗു​ളി​ക. ചെ​റി​യ ല​ഹ​രി​യു​ള്ള ഗു​ളി​ക​യാ​യ​തി​നാ​ൽ ല​ഹ​രി സം​ഘ​ങ്ങ​ളാ​ണോ മോ​ഷ്ടി​ച്ച​തെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍​കോ​ളു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.