ആ​ദ്യ​മ​ത്സ​ര വേ​ദി​യി​ൽ തന്നെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് സാ​നി​യ
Wednesday, November 20, 2019 10:37 PM IST
ഹ​രി​പ്പാ​ട്: ഹ​രി​ശ്രീ​ക്ക് ഒ​പ്പം ത​ന്നെ നൃ​ത്ത​വും പ​ഠി​ച്ചു​തു​ട​ങ്ങി​യ​താ​ണ് സാ​നി​യ. ഒ​ടു​വി​ൽ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​മെ​ത്തി​യ​പ്പോ​ൾ യു​പി വി​ഭാ​ഗം ഭാ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും. അ​ഖി​ൽ മാ​ഷി​ന്‍റെ​യും മേ​ക്ക്അ​പ്പ് മാ​നാ​യ മ​നു​വി​ന്‍റെ​യും വ​ലി​യ മ​ന​സു​കൊ​ണ്ടാ​ണ് എ​ന്‍റെ മ​ക​ൾ ഇ​ന്ന് ഇ​വി​ടെ ജ​യി​ച്ച​ത് എ​ന്ന് നി​റ​ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് സാ​നി​യ​യു​ടെ അ​മ്മ ശ്യാ​മ​ള മ​ത്സ​ര​ഫ​ലം കേ​ട്ട​പ്പോ​ൾ പ​റ​ഞ്ഞ​ത്.
പി​താ​വാ​യ സ​ന്തോ​ഷി​ന് പെ​യി​ന്‍റ് പ​ണി​യാ​ണ.് മൂ​ന്നു​മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​ണ് സാ​നി​യ. വ​ർ​ഷ​ങ്ങ​ളാ​യി സാ​നി​യാ​യെ സൗ​ജ​ന്യ​മാ​യാ​ണ് മ​നു മാ​ഷ് നൃ​ത്തം പ​ഠി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ​ക്കു പോ​കാ​ൻ വ​സ്ത്ര​വും ആ​ഭ​ര​ണ​വും ത​രു​ന്ന​ത് മേ​ക്ക്അ​പ്പ് ചെ​യ്യു​ന്ന മ​നു​വും. ഭ​ര​ത​നാ​ട്യ​ത്തി​നൊ​പ്പം മോ​ഹി​നി​യാ​ട്ട​ത്തി​ൽ കു​ച്ചു​പ്പു​ടി​യി​ലും ഒ​രു​പോ​ലെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് മോ​ഹി​നി​യാ​ട്ട​ത്തി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
ഭ​ര​ത​നാ​ട്യ​ത്തി​ൽ വ​ർ​ണ​മാ​ണ് സാ​നി​യ അ​വ​ത​രി​പ്പി​ച്ച​ത്. ശ്രീ​വി​നാ​യ​ക എ​ന്ന അ​ഖി​ലി​ന്‍റെ നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലാ​ണ് സാ​നി​യ പ​ഠി​ക്കു​ന്ന​ത്. കു​ടും​ബ പ്രാ​രാ​ബ്ധ​ങ്ങ​ളാ​ണ് സാ​നി​യ​യു​ടെ തു​ട​ർ പ​ഠ​ന​ത്തി​ന് ത​ട​സ​മാ​യി ന​ൽ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ ഏ​തേ​ലും സ·​ന​സ്സു​ക​ൾ മു​ന്നോ​ട് വ​ന്നാ​ൽ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​
ൾ കീ​ഴ​ട​ക്കാ​ൻ ഈ ​ക​ലാ​കാ​രി​ക്ക് ക​ഴി​യും. കെ​കെ​കെ​വി​എം ഹൈ​സ്കൂ​ളി​ലെ ഏ​ഴാം​ ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് സാ​നി​യ.