ഇ​ഞ്ചോ​ടി​ഞ്ച് ...
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യു​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ഴാ​ൻ ഒ​രു​ദി​നം മാ​ത്രം ശേ​ഷി​ക്കേ മ​ത്സ​രം ഇ​ഞ്ചോ​ടി​ഞ്ച്. കാ​യം​കു​ളം, ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, തു​റ​വൂ​ർ തു​ട​ങ്ങി ഉ​പ​ജി​ല്ല​ക​ൾ ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ടം ത​ന്നെ​യാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 72 ഇ​ന​ങ്ങ​ളു​ടെ മ​ത്സ​ര​ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ 226 പോ​യി​ന്‍റു​മാ​യി ചെ​ങ്ങ​ന്നൂ​രാ​ണ് മു​ന്നി​ൽ. 219 പോ​യി​ന്‍റു​മാ​യി ചേ​ർ​ത്ത​ല​യും 210 പോ​യി​ന്‍റു​മാ​യി കാ​യം​കു​ള​വും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലാ​ക​ട്ടെ 212 പോ​യി​ന്‍റു​മാ​യി കാ​യം​കു​ള​മാ​ണ് ഒ​ന്നാ​മ​ത്. 70 ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യും പൂ​ർ​ത്തി​യാ​യ​ത്. 191 പോ​യി​ന്‍റു​മാ​യി ഹ​രി​പ്പാ​ടും 190 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. യു​പി വി​ഭാ​ഗ​ത്തി​ലാ​ക​ട്ടെ 103 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ​യും 99 പോ​യി​ന്‍റു​മാ​യി ഹ​രി​പ്പാ​ടും 92 പോ​യി​ന്‍റു​മാ​യി അ​ന്പ​ല​പ്പു​ഴ​യു​മാ​യാ​ണ് പോ​രാ​ട്ടം. 27 ഇ​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്.
സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യും ഹ​രി​പ്പാ​ടും 40 പോ​യി​ന്‍റു​മാ​യി മു​ന്നേ​റ്റ​ത്തി​ലാ​ണ്. യു​പി വി​ഭാ​ഗ​ത്തി​ൽ ഹ​രി​പ്പാ​ടാ​ണ് മു​ന്നി​ൽ. ആ​ല​പ്പു​ഴ​യും കാ​യം​കു​ള​വും തൊ​ട്ടു​പി​ന്നി​ൽ ത​ന്നെ​യു​ണ്ട്. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തു​റ​വൂ​രും കാ​യം​കു​ള​വും ചേ​ർ​ത്ത​ല​യും ആ​ല​പ്പു​ഴ​യും ത​മ്മി​ലാ​ണ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. യു​പി വി​ഭാ​ഗ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ​യ്ക്കാ​ണ് മു്ന്നേ​റ്റം. ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ചേ​ർ​ത്ത​ല​യും കാ​യം​കു​ള​വും ഹ​രി​പ്പാ​ടും ആ​ല​പ്പു​ഴ​യും തു​റ​വൂ​രും ഒ​പ്പം ത​ന്നെ​യു​ണ്ട്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ബോ​യ്സ് എ​ച്ച്എ​സ്എ​സ് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. തൊ​ട്ടു​പി​റ​കി​ലു​ള്ള ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ജി​എ​ച്ച്എ​സ്എ​സി​നേ​ക്കാ​ൾ ഇ​ര​ട്ടി​യോ​ളം പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​വ​രു​ടെ മു​ന്നേ​റ്റം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബി​ബി​ജി​എ​ച്ച്എ​സും മാ​ന്നാ​ർ എ​ൻ​എ​സ് ബോ​യ്സ് എ​ച്ച്എ​സ്എ​സു​മാ​യാ​ണ് മ​ത്സ​രം. മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് ജി​എ​ച്ച്എ​സ്എ​സും തൊ​ട്ടു​പി​ന്നി​ൽ ത​ന്നെ​യു​ണ്ട്. യു​പി​വി​ഭാ​ഗ​ത്തി​ൽ മാ​വേ​ലി​ക്ക​ര ജി​ജി​എ​ച്ച്എ​സ്എ​സും ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബി​ബി​ജി​എ​ച്ച്എ​സും ത​മ്മി​ലാ​ണ് മ​ത്സ​രം.