പ​ശു​ക്ക​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം: ദേ​വ​സ്വം ബോ​ർ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Thursday, November 21, 2019 10:40 PM IST
അ​മ്പ​ല​പ്പു​ഴ: ഗോ​ശാ​ല​യി​ൽ പ​ശു​ക്ക​ൾ ഷോ​ക്കേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ തി​രു​വ​താം കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു പ​ശു​ക്ക​ളാ​ണ് ഷോ​ക്കേ​റ്റു ച​ത്ത​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ദേ​വ​സ്വം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി. ​ബൈ​ജു ഗോ​ശാ​ല​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വം സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ബോ​ർ​ഡി​ന് കൈ​മാ​റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​ക​ളാ​യ പ​ശു​ക്ക​ളാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ഒ​രു പ​ശു​വി​ന് ഷോ​ക്കേ​റ്റ​ങ്കി​ലും ഇ​തു ര​ക്ഷ​പ്പെ​ട്ടു. ഫാ​നി​ൽ നി​ന്ന് ഇ​രു​മ്പ് പൈ​പ്പ് വ​ഴി​യാ​ണ് വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വെ​റ്റ​റി​ന​റി ചീ​ഫ് ഡോ​ക്ട​ർ ഇ​വി​ടെ​ത്തി പോ​സ്റ്റ് മാ​ർ​ട്ടം ചെ​യ്തി​രു​ന്നു. ഗോ​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് ഇ​വ​യെ സം​സ്ക​രി​ച്ച​ത്. ആ​കെ 62 ഗോ​ക്ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത് .ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​ർ ഗോ​ശാ​ല​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു.