കേ​ര​ളോ​ൽ​സ​വം
Thursday, November 21, 2019 10:40 PM IST
മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ൽ​സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ നാ​ളെ ആ​റ്റു​വാ​ത്ത​ല ഗ​വ. എ​ൽ​പി​എ​സി​ലും, കാ​യി​ക​മ​ൽ​സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും ക​ണ്ട​ങ്ക​രി ഡി​വി എ​ച്ച്എ​സ്എ​സി​ലു​മാ​യി ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കേ​ര​ളോ​ത്സ​വം 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ 23 ന് ​അ​യ്യ​ൻ കോ​യി​ക്ക​ൽ ഗ്രൗ​ണ്ടി​ലും ക​ലാ മ​ത്സ​ര​ങ്ങ​ൾ 24 ന് ​എ​എ​സ്എം​എ​ൽ​പി​എ​സി​ലും ന​ട​ത്തും. 22 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ.

സം​സ്കൃ​ത ക്യാ​ന്പ്

എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ലാ​ത​ല ദ്വി​ദി​ന സം​സ്കൃ​ത പ​ഠ​ന ക്യാ​ന്പ് പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കൃ​ത അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ജോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​വ​ടി ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു കു​ര്യാ​ക്കോ​സ്, സം​സ്കൃ​ത അ​ധ്യാ​പ​ക​രാ​യ ബെ​ൻ​സി ജോ​ർ​ജ്, അ​നു​മോ​ൾ ടി. ​തോ​മ​സ്, എ. ​ജി​ജി, എ​സ്. വി​ദ്യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ത​ല​വ​ടി ഉ​പ​ജി​ല്ല​യി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.