ആ​ർ​ഒ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, December 4, 2019 11:27 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ർ​ഒ പ്ലാ​ന്‍റ് നി​ല​ച്ചി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ​രി​ഹാ​രം കാ​ണാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി. പു​ന്ന​പ്ര തെ​ക്ക് വി​ല്ലേ​ജ് വ​ള​പ്പി​ലെ പ്ലാ​ന്‍റാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്നും ശു​ദ്ധ​ജ​ലം ശേ​ഖ​രി​ച്ചി​രു​ന്ന​ത്. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ നാ​ട്ടു​കാ​ർ സ്വ​കാ​ര്യ പ്ലാ​ന്‍റു​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തിെ​ൻ​റ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​രും തീ​ര​ദേ​ശ​വാ​സി​ക​ളും ശു​ദ്ധ​ജ​ല​ത്തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത് പു​ന്ന​പ്ര വി​ല്ലേ​ജ് വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഒ പ്ലാ​ന്‍റി​നെ ആ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ്വ​കാ​ര്യ ആ​ർ​ഒ പ്ലാ​ന്‍റു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.