ക​യ​ർ​പി​രി പു​ന​ർ​ജ​നി​ച്ചു, ഇ​ഴ​പി​രി​യാ​തെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളും
Wednesday, December 4, 2019 11:33 PM IST
ആ​ല​പ്പു​ഴ: ഒ​രു​കാ​ല​ത്ത് ത​ണ്ണീ​ർ​മു​ക്ക​ത്തും അ​ഞ്ചു​തെ​ങ്ങി​ലും ആ​റാ​ട്ടു​പു​ഴ​യി​ലും വീ​ടു​ക​ളോ​ടു ചേ​ർ​ന്ന് മ​നു​ഷ്യ ജീ​വി​ത​ങ്ങ​ൾ ഇ​ഴ​പി​രി​ച്ചെ​ടു​ത്ത റാ​ട്ടി​ന്‍റെ ശ​ബ്ദം ന​ഗ​ര​ത്തി​ലെ ക​യ​ർ​ഫെ​ഡ് അ​ങ്ക​ണ​ത്തി​ൽ പു​ന​ർ​ജ​നി​ച്ച​പ്പോ​ൾ പു​തു​ത​ല​മു​റ​യ്ക്ക് അ​ത്ഭു​തം. ഇ​രു​കൈ​ക​ളും കൊ​ണ്ട് ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലെ സു​വ​ർ​ണ​നൂ​ൽ ഇ​ഴ​ചേ​ർ​ത്ത് ക​യ​റാ​ക്കി​യ​പ്പോ​ൾ ആ​റാ​ട്ടു​പു​ഴ​യി​ൽ നി​ന്ന് വ​ന്ന ശി​വ​ദ​മ്മ​യ്ക്കും പ്ര​മ​ദ​യ്ക്കും സോ​മ​നും മു​ഖ​ത്ത് അ​ഭി​മാ​നം.

ക​യ​ർ കേ​ര​ള 2019-ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​മു​ള്ള ക​യ​ർ​ഫെ​ഡ് അ​ങ്ക​ണ​ത്തി​ൽ ആ​രം​ഭി​ച്ച ക​യ​ർ​പി​രി പ്ര​ദ​ർ​ശ​ന​മാ​ണ് ഏ​വ​ർ​ക്കും ആ​വേ​ശം പ​ക​ർ​ന്ന​ത്. കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​യ വി​വി​ധ​യി​നം ക​യ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് എ​ട്ടു​വ​രെ ന​ട​ക്കു​ക. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​യ​ർ​പി​രി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ര​വി​രു​തി​നൊ​പ്പം റാ​ട്ട് ക​റ​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. വെ​ള്ള​ത്തി​ലി​ട്ട് പ​രു​വ​പ്പെ​ടു​ത്തി​യ തൊ​ണ്ട് കൈ ​ഉ​പ​യോ​ഗി​ച്ച് ത​ല്ലു​ന്ന​തും ത​ൽ​സ​മ​യം കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​രം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത​മാ​യ ആ​റാ​ട്ടു​പു​ഴ ക​യ​റാ​ണ് ആ​ദ്യം​പി​രി​ച്ചെ​ടു​ത്ത​ത്.

23 ഇ​നം ക​യ​ർ ഇ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 11 ഇ​നം ക​യ​ർ ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ നേ​രി​ട്ട് പി​രി​ച്ച് കാ​ണി​ക്കു​ക. അ​ഞ്ചു​തെ​ങ്ങ് ക​യ​ർ, വൈ​ക്കം ക​യ​ർ, വെ​ട്ടൂ​ർ ക​യ​ർ, കൊ​യി​ലാ​ണ്ടി ബേ​പ്പൂ​ർ ക​യ​ർ, ആ​റാ​ട്ടു​പു​ഴ ക​യ​ർ എ​ന്നി​വ​യെ വി​ശ​ദ​മാ​യി ഇ​വി​ടെ പ​രി​ച​യ​പ്പെ​ടാം. ന​വീ​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ക​യ​ർ മേ​ഖ​ല ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ക​യ​ർ പു​നഃ​സം​ഘ​ട​നാ പ​ദ്ധ​തി ഏ​റെ മു​ന്നോ​ട്ട് പോ​യി​ട്ടു​ണ്ട്. ക​യ​ർ വി​ല​സ്ഥി​ര​ത​യും ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി വ​ർ​ധ​ന​യും ക​യ​ർ മേ​ഖ​ല​യ്ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. സാ​യ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി.​എ​സ്. മ​ണി, സ​ജി​കു​മാ​ർ, സാ​ബു, അ​ജി​ത്ത് കു​മാ​ർ, ദേ​വ​ൻ, പ്രേ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.