മാ​ധ്യ​മ അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്
Thursday, December 5, 2019 10:35 PM IST
ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​നാ ശി​ല്പി​യാ​യ ഡോ. ​ബി.​ആ​ർ. അം​ബേ​ദ​ക​റു​ടെ സ്മ​ര​ണ​യ്ക്കാ​യി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക്ഷേ​മ​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ 2019-ലെ ​മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ മാ​വേ​ലി​ക്ക​ര​യി​ലെ ഗ​ദ്ദി​ക വേ​ദി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും.
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​ഐ. ശ്രീ​വി​ദ്യ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ർ ബി. ​ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച ഏ​റ്റ​വും മി​ക​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കാ​ണ് എ​ല്ലാ വ​ർ​ഷ​വും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.
അ​ച്ച​ടി മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ ദീ​പി​ക ദി​ന​പ​ത്ര​ത്തി​ൽ 2019 ജൂ​ലൈ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ഗോ​ത്ര​മ​ക്ക​ൾ​ക്ക് പു​തി​യ പാ​ഠ​ങ്ങ​ൾ എ​ന്ന റെ​ജി ജോ​സ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​നാ​ണ് അ​വാ​ർ​ഡ്. 30,000 ര​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.

ദൃ​ശ്യ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ മീ​ഡി​യ വ​ണ്‍ ടി​വി​യി​ൽ 2019 ഫെ​ബ്രു​വ​രി മൂ​ന്നി​നു സം​പ്രേ​ഷണം ചെ​യ്ത സോ​ഫി​യ ബി​ന്ദി​ന്‍റെ ഉ​രു​ക്കി​നി​ട​യി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്ന​വ​ർ എ​ന്ന റി​പ്പോ​ർ​ട്ടി​നാ​ണ് പു​ര​സ്കാ​രം. 30,000 ര​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.
കൂ​ടാ​തെ കൈ​ര​ളി ടി​വി​യി​ൽ 2019 ജൂ​ണ്‍ 24 ന് ​സം​പ്രേ​ഷണം ചെ​യ്ത ദ്രാ​വി​ഡ ദേ​ശ​ത്തെ ജാ​തി വെ​റി എ​ന്ന ലെ​സ്‌ലി ​ജോ​ണി​ന്‍റെ റി​പ്പോ​ർ​ട്ട് ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​നും അ​ർ​ഹ​മാ​യി​ട്ടു​ണ്ട്.

ശ്ര​വ്യ-​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ൽ ക​മ്യൂ​ണി​റ്റി റേ​ഡി​യോ മാ​റ്റൊ​ലി 90.4 എ​ഫ്എം റേ​ഡി​യോ​യി​ൽ 2019 ഓ​ഗ​സ്റ്റ് മൂ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ പി. ​ദീ​പ്തി ത​യാ​റാ​ക്കി പ്ര​ക്ഷേ​പ​ണം ചെ​യ്ത മു​റ​വും മ​ണി​യും എ​ന്ന പ​ര​ന്പ​ര​യ്ക്കാ​ണ് പു​ര​സ്കാ​രം.
15,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്. പി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ യു.​വി. ജോ​സ് ഐ​എ​എ​സ് ചെ​യ​ർ​മാ​ൻ ഉ​ണ്ണി ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​എ​സ്. ബാ​ബു, സ​ര​സ്വ​തി നാ​ഗ​രാ​ജ​ൻ, ജി.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത്.