ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ക്ക​ൽ വീ​ണ്ടും
Thursday, December 5, 2019 10:37 PM IST
തു​റ​വൂ​ർ: ദ​ന്പ​തി​ക​ളും മ​ക​ളും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ അ​ഞ്ചു​പ​വ​ൻ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. ച​ന്തി​രൂ​ർ മു​ല്ലേ​ത്ത് അ​നീ​ഷ്, ഭാ​ര്യ സോ​ന, നാ​ല് വ​യ​സു​ള്ള മ​ക​ൾ നി​വേ​ദി​ത എ​ന്നി​വ​ർ ബൈ​ക്കി​ൽ ചേ​ർ​ത്ത​ല​യി​ൽ നി​ന്നു ച​ന്തി​രൂ​രി​ലേ​ക്കു വ​രു​ന്പോ​ൾ ദേ​ശീ​യ​പാ​ത​യി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.
മോ​ഷ്ടാ​വ് ബൈ​ക്ക് പ​തു​ക്കെ ഓ​ടി​ച്ച് ദ​ന്പ​തി​ക​ളു​ടെ ബൈ​ക്കി​നു സ​മീ​പ​മെ​ത്തി മി​ന്ന​ൽ വേ​ഗ​ത്തി​ൽ മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ദ​ന്പ​തി​ക​ളു​ടെ ബൈ​ക്ക് പെ​ട്ടെ​ന്നു പാ​ളി​യ​പ്പോ​ൾ മോ​ഷ്ടാ​വ് അ​മി​ത വേ​ഗ​ത്തി​ൽ ക​ട​ന്നു ക​ള​ഞ്ഞു.
ക​റു​ത്ത ഷ​ർ​ട്ടാ​യി​രു​ന്നു വേ​ഷം. ദേ​ശീ​യ​പാ​ത​യി​ലെ കാ​മ​റ​ക​ളൊ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഭാ​ര്യ​ക്കും മ​ക​ൾ​ക്കും ചേ​ർ​ത്ത​ല​യി​ൽ നി​ന്നും ഹെ​ൽ​മ​റ്റ് വാ​ങ്ങി വ​രു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.
ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ദ​ന്പ​തി​ക​ളു​ടെ മാ​ല ക​വ​ർ​ന്നി​രു​ന്നു. നി​യ​ന്ത്ര​ണം തെ​റ്റി​വീ​ണ ഇ​രു​വ​ർ​ക്കും പ​രി​ക്കും പ​റ്റി​യി​രു​ന്നു.