ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം
Friday, December 6, 2019 10:58 PM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കാ​റും ഓ​ട്ടോ ടാ​ക്സി​യും ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ആ​ല​പ്പു​ഴ ഇ​ന്ദി​ര ജം​ഗ്ഷ​നു സ​മീ​പം പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ മു​ര​ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന്പു​ഴ​ക്ക​രി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ക്കു​ന്ന മൈ​താ​ന​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.
സം​ഭ​വ​ത്തെ​പ്പ​റ്റി രാ​മ​ങ്ക​രി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ക​ട​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​ശേ​ഷം ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന പാ​യി​പ്പാ​ട് സ്വ​ദേ​ശി​യു​ടെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മു​ര​ളി​യെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ലു​ള്ള​വ​ർ​ക്ക കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.