നെ​ല്ലു​വി​ല​ ന​ൽകാ​തെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നു​വെ​ന്ന്
Sunday, December 8, 2019 10:59 PM IST
മ​ങ്കൊ​മ്പ്: വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും നെ​ല്ലു​വി​ല ന​ൽ​കാ​തെ സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​മു​ര​ളി ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു​വി​ല​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ​യാ​യി ന​ൽ​കി​യ പ​ണം ഒ​രു വ​ർ​ഷ​മാ​യി​ട്ടും ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കാ​ത്ത​താ​ണ് ര​ണ്ടാം​കൃ​ഷി​യു​ടെ പി​ആ​ർ​എ​സ് പോ​ലും ബാ​ങ്കു​ക​ൾ പ​രി​ശോ​ധി​ക്കാ​ത്ത​ത്. ക​ന​കാ​ശേ​രി പാ​ട​ശേ​ക​ര​ത്തി​ലെ മ​ട അ​ടി​യ​ന്ത​ര​മാ​യി കു​ത്തി പാ​ടം കൃ​ഷി​യോ​ഗ്യ​മാ​ക്ക​ണം.
ധ​ന​മ​ന്ത്രി​യു​ടെ ത​ന്നെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ത്തി​യ മ​ട തു​ട​ർ​ച്ച​യാ​യി ത​ക​ർ​ന്ന​ത് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തോ​മ​സു​കു​ട്ടി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ. ​ഗോ​പ​കു​മാ​ർ, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, വി.​കെ. സേ​വ്യ​ർ, ജോ​ണി പ​ത്രോ​സ്, ജെ.​ടി. റാം​സെ, സ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.