ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യ ദി​നാ​ച​ര​ണം
Sunday, December 8, 2019 10:59 PM IST
ആ​ല​പ്പു​ഴ: ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യ ദി​നാ​ച​രണ​ത്തി​ന്‍റെ ആ​ല​പ്പു​ഴ രൂ​പ​ത ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​നം മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ആ​ല​പ്പു​ഴ ഫെ​റോ​ന വി​കാ​രി ഫാ. ​സ്റ്റാ​ൻ​ലി പു​ളി​മൂ​ട്ടി​ൽ കെഎ​ൽ​സി​എ പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു. രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. ഫോ​ർ​ട്ട് കൊ​ച്ചി മു​ത​ൽ അ​ന്പ​ല​പ്പു​ഴ വ​രെ​യു​ള്ള 60 ഓ​ളം ല​ത്തീ​ൻ പ​ള്ളി​ക​ളി​ലും സ​മു​ദാ​യ ദി​നാ​ച​ര​ണം ന​ട​ത്തി.
വി​വി​ധ പ​ള്ളി​ക​ളി​ൽ സെ​മി​നാ​റു​ക​ൾ, നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്, ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ​വ​ർ​ക്ക് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​വി. രാ​ജു എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.