വൈ​ദ്യു​ത കേ​ബി​ളു​ക​ൾ ക​ത്തി​ച്ച നി​ല​യി​ൽ
Monday, December 9, 2019 10:39 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യൂ ട​വ​റി​ലെ വൈ​ദ്യു​ത കേ​ബി​ളു​ക​ൾ ക​ത്തി​ച്ച നി​ല​യി​ൽ. ഹ​രി​പ്പാ​ട് റ​വ​ന്യൂ ട​വ​റി​ൽ വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി ക​ഐ​സ്ഇ​ബി​യി​ലെ​യും ഹൗ​സിം​ഗ് ബോ​ർ​ഡി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റ​റി​ൽ നി​ന്ന് റ​വ​ന്യൂ ട​വ​ർ കോ​ന്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പ്ര​ത്യ​ക​മാ​യി ഓ​ട​ക​ൾ നി​ർ​മി​ച്ച് മു​ക​ൾ ഇ​രു​ന്പ് ഗ്രി​ല്ല് സ്ഥാ​പി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ കേ​ബി​ളു​ക​ൾ ക​ത്തി​യ ഭാ​ഗ​ത്തെ ഗ്രി​ല്ലു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.
മുപ്പതു മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ആ​ർ​മെ​യ്ഡ് കേ​ബി​ളു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഹൗ​സിം​ഗ് ബോ​ർ​ഡ് ഇ​ല​ക്ട്രി​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ ജി​ജോ പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഹ​രി​പ്പാ​ട് പോ​ലി​സ് അ​റി​യി​ച്ചു.