കേ​ന്ദ്ര മ​ത്സ്യ​ബ​ന്ധ​ന ബി​ല്ലി​നെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ
Tuesday, December 10, 2019 10:40 PM IST
ആ​ല​പ്പു​ഴ: ക​ട​ലും ക​ട​ൽത്തീര​വും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​താ​നു​ള്ള കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ പ​രി​പാ​ല​ന ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് മ​ത്സ്യത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി സം​സ്ഥാ​ന ക​മ്മ​ിറ്റി. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി തീ​ര​ത്തുനി​ന്നും 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണ് അ​ധി​കാ​രം.

ഈ ​ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന കേ​ന്ദ്ര​മാ​ണി​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ല​വി​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ധി​കാ​രം എ​ന്ന​ത് 36 നോ​ട്ടി​ക്ക​ൽ മൈ​ൽ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്പോ​ഴാ​ണ് 12 നോ​ട്ടി​ക്ക​ൽ മൈ​ലി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള അ​ധി​കാ​രം കൂ​ടി കേ​ന്ദ്രം ക​വ​രു​ന്ന​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ര​ഘു​വ​ര​നും പ​റ​ഞ്ഞു.

12 നോ​ട്ടി​ക്ക​ൽ മൈ​ലി​ന​പ്പു​റ​മു​ള്ള എ​ക്സ്ക്ലൂ​സീ​വ് ഇ​ക്ക​ണോ​മി​ക് സോ​ണി​ന്‍റെ അ​ധി​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ണ്. ഈ ​ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ ര​ണ്ടു ത​രം ലൈ​സ​ൻ​സ് വേ​ണ്ടി വ​രും.​നി​ല​വി​ൽ 100 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​ത്സ്യ ത്തൊഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്നു​ണ്ട്. അ​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ​യാ​ണ് ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

പു​തി​യ നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് മ​ത്സ്യബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നും ത​ട​വും പി​ഴ​യും ചു​മ​ത്തു​വാ​നും അ​ധി​കാ​ര​മു​ണ്ട്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ​യു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.