ത​ളി​ർ​പാ​ടം പ​ദ്ധ​തി​ക്കു തു​ട​ക്കം
Tuesday, December 10, 2019 10:44 PM IST
മു​ഹ​മ്മ: കു​ട്ടി​ക​ൾ​ക്ക് നെ​ൽകൃ​ഷി​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച ത​ളി​ർ​പാ​ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൃ​ഷി​ഭ​വ​ന്‍റെ​യും പൊ​ന്നാ​ട് പെ​രു​ന്തു​രു​ത്ത് പാ​ട​ശേ​ഖ​ര നെ​ൽ ഉ​ല്പാ​ദ​ക സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രുന്തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ ന​ട​ന്ന വി​ത മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. പൊ​ന്നാ​ട് പെ​രു​ന്തു​രു​ത്ത് പാ​ട​ശേ​ഖ​ര നെ​ൽ ഉ​ല്പാ​ദ​ക സ​മി​തി സെ​ക്ര​ട്ട​റി എം. ​സ​മ​ദ്, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ. ജു​മൈ​ല​ത്ത്, മ​ണ്ണ​ഞ്ചേ​രി കൃ​ഷി ഓ​ഫീ​സ​ർ ജി.​വി. രെ​ജി, പൊ​ന്നാ​ട് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ.​ഇ. എ​ൽ​സ​മ്മ, പാ​ട​ശേ​ഖ​ര സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ചി​ദം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.