‘ചാ​സ് എ​ക്സ്പോ പു​ളി​ങ്കു​ന്ന്’ നാ​ളെ മു​ത​ൽ
Tuesday, December 10, 2019 10:44 PM IST
മ​ങ്കൊ​ന്പ്: ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ചാ​സ്) പു​ളി​ങ്കു​ന്ന് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 12 മു​ത​ൽ 14 വ​രെ ചാ​സ് എ​ക്സ്പോ പു​ളി​ങ്കു​ന്ന്-2019 സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ വി​വി​ധ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ല്പ​ന, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. മേ​ഖ​ല​യി​ലെ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ നി​ക്ഷേ​പ​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

നാ​ളെ രാ​വി​ലെ 9.30 നാ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 10.30നു ​ന​ട​ക്കു​ന്ന ആ​ശാ​കി​ര​ണം കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന് ഡോ. ​അ​ഭി​രാ​മി പ്ര​കാ​ശ് നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് വി​വി​ധ ഉ​ത്പന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു സ്വാ​ശ്ര​യ സം​ഘാ​ംഗങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. 13ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന വ​ള​ർ​ത്തു​കൂ​ട്ടം സെ​മി​നാ​ർ ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ടോ​ണി മ​ണി​യ​ഞ്ചി​റ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​രു​ത്തി വെ​റ്ററി​ന​റി സ​ർ​ജ​ൻ ഡോ. ​ജേ​ക്ക​ബ് മാ​ത്യു സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത സം​ബ​ന്ധി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പു​ളി​ങ്കു​ന്ന് ശാ​ഖാ മാ​നേ​ജ​ർ സോ​നു തോ​മ​സ് ക്ലാ​സെ​ടു​ക്കും. 2.30 മു​ത​ൽ വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി, വി​വി​ധ നാ​ട​ൻ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ 14ന് ​രാ​വി​ലെ 9.30നു ​ന​ട​ക്കു​ന്ന ഗ്ലോ​റി​യ ഫെ​സ്റ്റ് ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജോ​ർ​ജ് മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ഐ​സ​ക് കൂ​ലി​പ്പ​റ​ന്പി​ൽ ഗ്ലോ​റി​യ സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​രോ​ൾഗാ​ന ​മ​ൽ​സ​ര​വും, പു​ളി​ങ്കു​ന്ന് വ​നി​താ സം​ഘ​ത്തി​ന്‍റെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ബു വ​ട​ക്കേ​ക്ക​ളം, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജി​ജോ നെ​ല്ലു​വേ​ലി, ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി​ച്ച​ൻ തോ​പ്പി​ൽ, പാ​പ്പ​ച്ച​ൻ മാ​ങ്കു​ളം തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.