പോ​ത്തു​കു​ട്ടി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ ര​ണ്ടാം ഘ​ട്ട​ം ഉദ്ഘാടനം! മാം​സോ​ത്പാ​ദ​ന പ​ദ്ധ​തി സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു
Tuesday, December 10, 2019 10:44 PM IST
കാ​യം​കു​ളം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ണാ​ട്ടു​ക​ര കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ക്കം കു​റി​ച്ച മാം​സോ​ത്്പാ​ദ​ന പ​ദ്ധ​തി സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​നം മ​ന്ത്രി കെ.​രാ​ജു. ഓ​ണാ​ട്ടു​ക​ര​യു​ടെ സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ഓ​ണാ​ട്ടു​ക​ര വി​ക​സ​ന ഏ​ജ​ൻ​സി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന മാം​സോ​ത്പാ​ദ​ന പ​ദ്ധ​തി-​പോ​ത്തു​കു​ട്ടി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​യം​കു​ള​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ര​ന്പ​രാ​ഗ​ത നാ​ണ്യ​വി​ള മേ​ഖ​ല​ക​ളി​ല​ട​ക്കം ക​ർ​ഷ​ക​ൻ വ​ലി​യ ന​ഷ്ടം സ​ഹി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​വി​ടെ​യാ​ണ് മാ​ംസോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ പോ​ത്തു​കു​ട്ടി വ​ള​ർ​ത്ത​ൽ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​ണാ​ട്ടു​ക​ര​യി​ൽ ന​ട​പ്പാ​ക്കി​യ ഇ​തി​ന്‍റെ ഒ​ന്നാം ഘ​ട്ടം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ ത​ന്നെ പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​യം​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് പോ​ത്തു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി 2.5 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ണാ​ട്ടു​ക​ര വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ. സു​കു​മാ​ര​പി​ള്ള, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​കെ പ്ര​സാ​ദ്, കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. ശി​വ​ദാ​സ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. ഗി​രി​ജ, ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​മേ​രി ജെ​യിം​സ്, ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ൾ, സാ​ദ്ധ്യ​ത​ക​ൾ, പോ​ത്തു​കു​ട്ടി വ​ള​ർ​ത്ത​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റും ന​ട​ന്നു .