നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ൾ നി​റ​ച്ച് ഭ​ക്ഷ്യ​മേ​ള
Wednesday, December 11, 2019 10:55 PM IST
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ക, വൈ​വി​ധ്യ​ങ്ങ​ളാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് മു​ല്ല​യ്ക്ക​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ഭ​ക്ഷ്യ​മേ​ള കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ട​നു​ഭ​വ​മാ​യി. കൊ​തി​യൂ​റു​ന്ന പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ വി​ഭ​വ​ങ്ങ​ളാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന​ത്. ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം എ.​എ​സ്. ക​വി​ത, എ​ഇ​ഒ സു​രേ​ഷ് കു​മാ​ർ, ബി​പി​ഒ വി.​കെ. ജി​ഷ, പ്ര​ധാ​നാ​ധ്യാ​പി​ക ബീ​ന ദാ​സ്, അ​ധ്യാ​പ​ക​രാ​യ മേ​ബി​ൾ ജോ​ജി, ഷം​നാ​ദ്, എ​ലീ​ന മാ​ത്യു, ആ​യി​ഷ, ഷ​ഹ​ന, ഹ​രി​കു​മാ​ർ, സി​ന്ധു, സെ​ബാ​സ്റ്റ്യ​ൻ, ഭു​വ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.