സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ജനുവരി 15ന്
Friday, December 13, 2019 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ജ​നു​വ​രി 15നു ​ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലും. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന വി​മു​ക്തി​മി​ഷ​ൻ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വി​മു​ക്തി​മി​ഷ​ന്‍റെ നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം 90 ദി​ന തീ​വ്ര​യ​ജ്ഞ​പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ച്ച​ത്.
ഓ​ഫീ​സ് മേ​ധാ​വി ചെ​യ​ർ​മാ​നാ​യും മ​റ്റ് അം​ഗ​ങ്ങ​ൾ ക​ണ്‍​വീ​ന​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എ​ന്നി​വ ർ ​അ​ട​ങ്ങു​ന്ന ല​ഹ​രി​വി​രുദ്ധ ക​മ്മി​റ്റി ഓ​രോ ഓ​ഫീ​സി​ലും രൂ​പ​വ​ത്ക​രി​ക്ക​ണം.
ജ​നു​വ​രി 30 വ​രെ ന​ട​ക്കു​ന്ന തീ​വ്ര​യ​ജ്ഞ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ, കോ​ള​ജ്, വാ​യ​ന​ശാ​ല​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ, ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​സ്ഥാ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും വി​മു​ക്തി​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്.
ജ​നു​വ​രി പ​ത്തി​നു മു​ന്പ് ഓ​രോ ഓ​ഫീ​സി​ലും ല​ഹ​രി വി​രു​ദ്ധ ക്ല​ബ് രൂ​പ​വ​ത്ക​രി​ക്ക​ണം. എ​ല്ലാ താ​ലൂ​ക്കി​ലും ല​ഹ​രി​മോ​ച​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പ് ത​യാ​റാ​ണ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് വി. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്. രാ​ജ​ൻ, എ​ക്സൈ​സ് ജി​ല്ലാ മേ​ധാ​വി പി. ​വി​ന​യ​കു​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.