കേ​സ് ഒ​ത്തു​തീ​ർ​പാ​ക്കാ​ൻ ഇ​ട​പെ​ട​ലെ​ന്ന് ആ​ക്ഷേ​പം
Saturday, December 14, 2019 11:02 PM IST
ചേ​ർ​ത്ത​ല: ഭാ​ര്യാ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ ഭീ​ഷ​ണി​യി​ൽ കു​ടു​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് ഒ​ത്തു​തീ​ർ​പാ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ലെ​ന്ന് ആ​ക്ഷേ​പം. പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​രാ​തി​ക്കാ​രി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ സ​മീ​പി​ച്ചാ​ണ് വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ 30 ല​ക്ഷം​വ​രെ ഇ​വ​ർ വാ​ഗ്ദാ​നം ചെ​യ്ത​താ​യി യു​വ​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
യു​വ​തി ന​ൽ​കി​യ പ​രാ​തി വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ലും ഇ​ക്കൂ​ട്ട​രാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ഹോ​ട്ട​ലു​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ചേ​ർ​ത്ത​ല നെ​ടു​ന്പ്ര​ക്കാ​ട് സ്വ​ദേ​ശി​യാ​യ ര​മ​ണ (ബാ​ബു-48) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു യു​വ​തി.