പ്ര​ള​യ​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജീ​വ​നോ​പാ​ധി​ക​ൾ വാ​ങ്ങു​ന്ന​തി​ന​തി​ന് അ​നു​വ​ദി​ച്ച തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്ന് ആ​രോ​പ​ണം
Tuesday, January 14, 2020 10:55 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജീ​വ​നോ​പാ​ധി​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച തു​ക​യു​ടെ സിം​ഹ​ഭാ​ഗ​വും വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നും ഇ​തി​ൽ ഭ​ര​ണ​നേ​തൃ​ത്വം പ​ക്ഷ​ഭേ​ദം കാ​ട്ടി​യെ​ന്നും ആ​രോ​പ​ണം.
വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​നോ​പാ​ധി​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി 64.37 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 59 ല​ക്ഷ​വും എ​സ്സി വി​ഭാ​ഗ​ത്തി​നു 5.37 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി​ക​ളു​ടെ ഡി​പി​സി ഇ​ന്നു പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ ഇ​ന്ന​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മാ​ണ് ഭ​ര​ണ​പ​ക്ഷം കൈ​ക്കൊ​ണ്ട​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ളു​ടെ ആ​ക്ഷേ​പം. അ​നു​വ​ദി​ച്ച തു​ക​യി​ൽ 7.5 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ജീ​വ​നോ​പാ​ധി​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്. ബാ​ക്കി​ത്തു​ക മു​ഴു​വ​ൻ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി​ട്ടാ​ണ് നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സ​ർ​ക്കാ​ർ വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്നി​രു​ന്നു. ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ കൂ​ടു​ത​ൽ തു​ക​യും പു​തി​യ റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ചെ​ല​വ​ഴി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ങ്ങ​നെ നി​ർ​മി​ക്കാ​നു​ദേ​ശി​ക്കു​ന്ന റോ​ഡു​ക​ൾ മു​ഴു​വ​നും ഭ​ര​ണ​പ​ക്ഷ​ത്തെ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ശു​ത്തൊ​ഴു​ത്തു​ക​ൾ, ആ​ട്ടി​ൻ കൂ​ട്, വ​ള്ള​വും വ​ല​യും തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് ജി​വ​നോ​പാ​ധി​ക​ൾ എ​ന്ന പേ​രി​ൽ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ത്ത​രം നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​യ്ക്കാ​യി നി​സാ​ര തു​ക മാ​ത്രം മാ​റ്റി​വ​ച്ച​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്തി​ലെ തോ​ടു​ക​ളെ​ല്ലാം ചെ​ളി​യ​ടി​ഞ്ഞ് ആ​ഴം കു​റ​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​വ ആ​ഴം കൂ​ട്ടു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.
തു​ക ചെ​ല​വ​ഴി​ച്ച​തി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചു വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ക്കു​ക​യും പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ൻ​പി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു.
മു​ഖ്യ​മ​ന്ത്രി, പ​ഞ്ചാ​യ​ത്തു മ​ന്ത്രി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യു​ഡി​എ​ഫ് വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു പ​ടി​ക്ക​ൽ ഇ​ന്നു സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.