കാഞ്ചിവലിച്ച് മമ്മൂട്ടി, കൈയടിച്ചു കുട്ടികൾ
Wednesday, January 15, 2020 10:36 PM IST
ചേ​ർ​ത്ത​ല: അ​ഭ്ര​പാ​ളി​യി​ലെ മ​ഹാ​ന​ട​നെ നേ​രി​ല്‍ ക​ണ്ട​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ‌് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും.

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ മ​മ്മൂ​ട്ടി റൈ​ഫി​ൾ ക്ല​ബ‌് അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​നാണ് സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ല്‍ ആ​ല​പ്പു​ഴ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച അ​ന്താ​രാ​ഷ‌്ട്ര നി​ല​വാ​ര​മുള്ള ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ​ എ​ത്തി​യ​ത്.

ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ ക്ല​ബ‌് സെ​ക്ര​ട്ട​റി കി​ര​ൺ മാ​ർ​ഷ​ൽ കൈ​മാ​റി​യ തോ​ക്കെ​ടു​ത്ത‌് പ​രി​ചി​ത​നെ​ന്ന​പോ​ലെ ല​ക്ഷ്യം​നോ​ക്കി നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ദ്ദേ​ഹം കാ​ഞ്ചി​വ​ലി​ച്ചു. വെ​ടി​യൊ​ച്ച പ​ല​കു​റി മു​ഴ​ങ്ങി​യ​പ്പോ​ൾ കോ​ള​ജ‌് വി​ദ്യാ​ർ​ഥി​ക​ൾ ആ​ര​വം​മു​ഴ​ക്കി.

തി​ര​ക്ക​ഥാ​കൃ​ത്ത‌് ര​ൺ​ജി പ​ണി​ക്ക​രോ​ടൊ​പ്പം എ​ത്തി​യ മ​മ്മൂ​ട്ടി​യെ കോ​ള​ജി​ലെ നൂ​റു​ക​ണ​ക്കി​ന‌ു വി​ദ്യാ​ർ​ഥി​ക​ൾ ഹ​ർ​ഷാ​ര​വ​ത്തോ​ടെ വ​ര​വേ​റ്റു. എ​ൻ​സി​സി ബാ​ന്‍റ്‌വാ​ദ്യ​സം​ഘം അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

ക്ല​ബ‌് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക​ളക്്ട​ർ എം.​അ​ഞ‌്ജ​ന, വൈ​സ‌് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജി​ല്ലാ പോ​ലീ​സ‌് മേ​ധാ​വി കെ.​എം. ടോ​മി, ക്ല​ബ‌് സെ​ക്ര​ട്ട​റി കി​ര​ൺ മാ​ർ​ഷ​ൽ, എ​എ​സ‌്പി വി​വേ​ക‌് കു​മാ​ർ, ക്ല​ബ‌് ട്ര​ഷ​റ​ർ ഗോ​പാ​ല​ൻ ആ​ചാ​രി, കോ​ള​ജ‌് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ൺ തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഒ​ന്നാം​നി​ല​യി​ൽ സ‌്നേ​ഹ​സം​ഗ​മ​ത്തി​നു​ശേ​ഷം മ​ട്ടു​പ്പാ​വി​ൽ​നി​ന്ന‌് വി​ദ്യാ​ർ​ഥി​ക​ളെ കൈ​വീ​ശി അ​ഭി​വാ​ദ്യം​ചെ​യ‌്ത​തോ​ടെ ആ​വേ​ശം കൊ​ടു​മു​ടി​ക​യ​റി. തി​ര​ക്ക‌ു നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ‌് സേ​ന ഉ​ണ്ടാ​യി​രു​ന്നു. ക​ള​ക്ട​ർ മ​മ്മൂ​ട്ടി​ക്ക‌് അം​ഗ​ത്വം കൈ​മാ​റി.

സി​നി​മ​യി​ലെ വെ​ടി​വ​യ‌്പും ഇ​വി​ട​ത്തേ​തും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന‌് മ​മ്മൂ​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട‌ു പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ ഇ​ത്ര​യും​വ​ലി​യ സം​രം​ഭം വ​ന്ന​പ്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന‌് തോ​ന്നി​യാ​ണ‌് എ​ത്തി​യ​ത‌്. വീ​ണ്ടും ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.